l o a d i n g

ഗൾഫ്

ജിദ്ദ നവോദയയും അബീര്‍ ക്ലിനിക്കും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയയും അബീര്‍ എക്‌സ്പ്രസ് ക്ലിനിക്കും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സഫയിലെ അബീര്‍ എക്‌സ്പ്രസ് ക്ലിനിക്കില്‍ നടന്ന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. വിവിധയിനം ആരോഗ്യ പരിശോധനകള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു.

ഏരിയ ആരോഗ്യവേദി കണ്‍വീനര്‍ അന്‍സാ ജോബിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജിദ്ദയിലെ പ്രവാസ സമൂഹത്തില്‍ വ്യക്തമായ സ്ഥാനമുറപ്പിച്ച സാംസ്‌കാരിക സംഘടനയാണ് ജിദ്ദ നവോദയയെന്നും, സംഘടനയുടെ ഭാഗമാകുന്നതിലൂടെ ഓരോരുത്തരും ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ നവോദയ സഫ ഏരിയയും അബീര്‍ എക്‌സ്പ്രസ് ക്ലിനിക്കും സംയുക്തമായി നല്‍കുന്ന പ്രിവിലേജ് കാര്‍ഡ് ഏരിയ രക്ഷാധികാരി ജുനൈസ് താഴെക്കോട് പ്രകാശനം ചെയ്തു. നവോദയ ട്രഷറര്‍ സി. എം. അബ്ദുറഹ്‌മാന്‍, ഡോ. ഹലീമ മുഹമ്മദ് ഹാരിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഏരിയ സെക്രട്ടറി റാസിക് തവനൂര്‍ സ്വാഗതവും ഏരിയ ട്രഷറര്‍ സുവിജ സത്യന്‍ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026