l o a d i n g

സാംസ്കാരികം

അസ്ലം കൊളക്കോടന്റെ രണ്ട് പുസ്തകങ്ങള്‍ ദമ്മാമില്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

ദമ്മാം: പ്രവാസി എഴുത്തുകാരന്‍ അസ്ലം കൊളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങള്‍ ദമ്മാമില്‍ നടന്ന ച്രടങ്ങില്‍ പ്രകാശനം ചെയ്തു. 'River of Thoughts' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും, 'മരീചികയോ ഈ മരുപ്പച്ച' എന്ന മലയാളം ഓര്‍മ്മക്കുറിപ്പുകളുമാണ് പുറത്തിറങ്ങിയത്.

മരീചികയോ ഈ മരുപ്പച്ച: പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു. ചടങ്ങില്‍ വെച്ച് മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി.

River of Thoughts പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം നിര്‍വ്വഹിച്ചു. ബിസപ് സി.ഇ.ഒ മുഹമ്മദ് സുഹൈല്‍ പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ, ഫൈസല്‍ ഇരിക്കൂര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി

ദമ്മാമിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായ പരിപാടി, ദമ്മാം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം മനോഹരമായിരുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദമ്മാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്വ ചെയര്‍മാന്‍ ജൗഹര്‍ കുനിയില്‍, ജൂബൈലിലെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തിരുവനന്തപുരം, പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മതിലകം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ മാലിക് മഖ്ബൂല്‍ സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ റഹ്‌മാന്‍ കാരയാട് നന്ദിയും പറഞ്ഞു.

അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കാദര്‍ ചെങ്കള, മന്‍സൂര്‍ പള്ളൂര്‍, കാദര്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. മഹമൂദ് പൂക്കാട്, സമീര്‍ അരീക്കോട്, ഫൈസല്‍ ഇരിക്കൂര്‍, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാന്‍, അജ്മല്‍ കൊളക്കോടന്‍, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്‌മാന്‍, ഷബ്ന നജീബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026