l o a d i n g

ഗൾഫ്

ഗതാഗത നിയന്ത്രണത്തിന് നിര്‍മിത ബുദ്ധി; അല്‍-ഖോബാര്‍ സ്മാര്‍ട്ട് സിറ്റി ലക്ഷ്യത്തിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

അല്‍-ഖോബാര്‍: ലോകത്തെ മികച്ച സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയായ ഐ.എം.ഡി സ്മാര്‍ട്ട് സിറ്റീസ് ഇന്‍ഡക്‌സില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി (എഐ) ബന്ധിപ്പിച്ചതായി അല്‍-ഖോബാര്‍ നഗരസഭ അറിയിച്ചു. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

മനുഷ്യസേവനത്തിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള നഗരസഭയുടെ കഴിവിന്റെ അടയാളമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രെഡിക്റ്റീവ് അനാലിസിസ് എന്നിവ ഉപയോഗിച്ച് ഗതാഗത കുരുക്ക് ഒഴിവാക്കാനും വാഹനങ്ങളുടെ ഒഴുക്ക് സുഗമമായി നിയന്ത്രിക്കാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കാനും ഇത് സഹായിക്കും. നഗരത്തിലെ ജനസംഖ്യാ വര്‍ധനവിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അനുസൃതമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുക, മികച്ച യാത്രാ സൗകര്യങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരത്തിലെ ഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ നഗരങ്ങളെ ആധുനികവല്‍ക്കരിക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് അല്‍-ഖോബാറിലെ ഈ പുതിയ കാല്‍വെപ്പ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026