l o a d i n g

ഇന്ത്യ

അജിത് പവാറിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് ശിവസേനയും കോണ്‍ഗ്രസും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

രംഗത്ത്

ന്യൂദല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷകക്ഷികളായ ശിവസേനയും കോണ്‍ഗ്രസും ആരോപിച്ചു. അപകടത്തിന്റെ സാഹചര്യങ്ങള്‍ ചോദ്യം ചെയ്തും ഗൂഢാലോചന ആരോപിച്ചുമാണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

'അജിത് പവാറിനുണ്ടായ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ എന്തോ ചതിയുണ്ട്. തിരശ്ശീലയ്ക്ക് പിന്നില്‍ എന്തോ സംഭവിച്ചിരിക്കണം,' ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. 'പവാര്‍ പഴയ സഖ്യത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു, എന്നാല്‍ പവാറിനെതിരെയുള്ള അഴിമതിയാരോപണവുമായി ബിജെപി വീണ്ടും രംഗത്തെത്തി. പിന്നീട് ദുരൂഹമായ അപകടം സംഭവിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാക്കളെക്കുറിച്ചുള്ള ചില ഫയലുകള്‍ ഉണ്ടെന്ന് അജിത് പവാര്‍ ഒരു പ്രസ്താവന നടത്തിയിരുന്നു, ഇതിനര്‍ത്ഥം എന്‍ഡിഎ വിടാന്‍ അജിത് പവാര്‍ തീരുമാനിച്ചിരുന്നു എന്നാണ്. എനിക്ക് സംശയങ്ങളുണ്ട്. ഞാന്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും,' സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.
പവാറിന്റെ മരണത്തെത്തുടര്‍ന്ന് എന്‍സിപിയില്‍ രാഷ്ട്രീയ പിന്തുടര്‍ച്ചയെക്കുറിച്ച് ത്വരിതഗതിയിലുള്ള ചര്‍ച്ചകള്‍ നടന്നതിനെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേട്ടിവാര്‍ ചോദ്യം ചെയ്തു. 'അജിത് ദാദയുടെ അപ്രതീക്ഷിത മരണം ഒരു ഗൂഢാലോചനയാകാം. ഇതൊരു പദ്ധതിയാണ്, ഇത് അന്വേഷിക്കണം. രണ്ട് എന്‍സിപി വിഭാഗങ്ങള്‍ ഒരുമിക്കുന്നത് തടയാന്‍ എവിടെയോ ഒരു ഗൂഢാലോചന നടന്നു, അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഇത്രയും ധൃതിയില്‍ നികത്തിയത്', അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബിജെപി നേതാവ് ഉജ്ജ്വല്‍ നികം ആരോപണങ്ങള്‍ തള്ളി. 'ആരോപണങ്ങള്‍ എല്ലാം തെറ്റാണ്. മരിച്ച യാളെക്കുറിച്ച് രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണ്. അത് ഒരു അപകടമായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' അദ്ദേഹം പ്രതികരിച്ചു.
ബുധനാഴ്ച മഹാരാഷ്ട്രയിലെ ബാരാമതിക്ക് സമീപമുണ്ടായ വിമാനാപകടത്തിലാണ് പവാറിന് ദാരുണാന്ത്യം സംഭവിച്ചത്. രണ്ട് പ്രധാന എന്‍സിപി വിഭാഗങ്ങള്‍ തമ്മിലുള്ള ഏകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്തായിരുന്നു അപകടം.

അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അജിത് പവാറിന്റെ മരണവിവരം വിക്കിപീഡിയയില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടു എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പലരും വാദിച്ചു. എന്നാല്‍ വിക്കിപീഡിയയുടെ സമയക്രമത്തിലെ വ്യത്യാസം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പിന്നീട് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

തന്റെ സഹോദരപുത്രന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. ഇതൊരു 'തികഞ്ഞ അപകടം' മാത്രമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനകള്‍ കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്രയ്ക്ക് വലിയൊരു നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവ അന്വേഷണം നടത്തിവരികയാണ്. അപകടകാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026