l o a d i n g

ബിസിനസ്

ഇന്ത്യ- അറബ് വ്യാപാരം 215 ബില്യന്‍ ഡോളറായി ഉയരുമെന്ന് ഇന്ത്യ- അറബ് ലീഗ് ഉച്ചകോടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഇന്ത്യ- അറബ് ലീഗ് ഉച്ചകോടിയില്‍ ഇന്ത്യ- അറബ് വ്യാപാരം 215 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്‍ഡോ- അറബ് കൗണ്‍സില്‍ കോ ചെയറും ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നടന്ന അറബ് ലീഗിലെ 22 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെയും അവരുടെ പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് ലീഗും ഇന്ത്യയും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യ സുരക്ഷ, പുനരുപയോഗ ഊര്‍ജം, ഡാറ്റ സംരക്ഷണം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതില്‍ ധാരണയായി. അറബ് ലീഗിനെ പ്രതിനിധീകരിച്ചു ഇന്ത്യ ആന്റ് അറബ് കണ്‍ട്രീസ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് ആന്റ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ജനറല്‍ ഡോ. വെയില്‍ ഔവാദും ഫിക്കിയെ പ്രതിനിധീകരിച്ചു ഡോ. സിദ്ദീഖ് അഹമ്മദും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ഫിക്കി അംഗങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ വിസ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഇതിലൂടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ- യു എ ഇ ഉടമ്പടി കൊണ്ടുണ്ടായ പ്രയോജനത്തെക്കുറിച്ചും ഫെബ്രുവരി 17 മുതല്‍ 19 വരെ മുംബൈയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്ലോബല്‍ ഇക്കണോമിക് കോഓപ്പറേഷന്‍ 2026 സമ്മേളനവും ഉള്‍പ്പെടെ ഇന്ത്യ- അറബ് സഹകരണത്തിലെ പ്രധാന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സാമ്പത്തിക സേവനങ്ങള്‍, ഭക്ഷ്യസുരക്ഷ, ഊര്‍ജ സഹകരണം, കാര്‍ഷിക വ്യാപാരം എന്നിവയിലൂടെ അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ശക്തമായ ബന്ധം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിര്‍തി വര്‍ധന്‍ സിംഗ് പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ ഇന്ത്യയെ ഒരു പ്രധാന ആഗോള വ്യാപാര പങ്കാളിയായി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാമ്പത്തികതന്ത്രപരമായ ബന്ധം ശക്തിപ്പെടുകയാണെന്ന് ഉന്നതതല ഇന്ത്യ- അറബ് ലീഗ് ഉച്ചകോടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 22 അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ഉച്ചകോടി ഇന്ത്യഅറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഏകദേശം 215 ബില്യണ്‍ ഡോളര്‍ ആയി കണക്കാക്കപ്പെടുന്നുവെന്ന് യോഗത്തില്‍ അറിയിച്ചു.

ഇന്ത്യ- അറബ് ബന്ധം നൂറ്റാണ്ടുകളായുള്ള വ്യാപാരസാംസ്‌കാരിക ബന്ധങ്ങളില്‍ ആധാരമാക്കിയതാണെന്നും ഇരു പ്രദേശങ്ങളുടെയും പരസ്പര പൂരക ശക്തികള്‍, വിശ്വാസം, കാര്യക്ഷമമായ നയം നടപ്പാക്കല്‍, ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപന വേദികള്‍ എന്നിവ ഈ പങ്കാളിത്തം മുന്നോട്ട് നയിക്കുമെന്നും മറ്റ് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

ഉച്ചകോടിയില്‍ അഹമ്മദ് അലി അഹമ്മദ് അബുല്‍ഗിത്, അല്‍ജീരിയന്‍ വിദേശകാര്യ മ്ത്രാലയം സെക്രട്ടറി ജനറല്‍ ലൂണസ് മാഗ്രമാനേ, കെയ്‌റോയിലെ ജിബൂട്ടി അംബാസഡര്‍ അഹമ്മദ് അലി ബാറ, ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അസിസ്റ്റന്റ് മിനിസ്റ്റര്‍ മുഹമ്മദ് സാമിര്‍, ലബനാന്‍ അംബാസഡര്‍ ഇബ്രാഹിം അസ്സാഫ്, ലിബിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ നാഷണല്‍ യൂണിറ്റി മന്ത്രി എല്‍താഹര്‍ എസ് എം എല്‍ബോര്‍, ഫലസ്തീന്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി ഡോ. വാര്‍സന്‍ അഗബെകിയാം ഷഹീന്‍, സുഡാന്‍ വിദേശകാര്യ മന്ത്രി മുഹിയിദ്ദീന്‍ സലീം അഹമ്മദ് ഇബ്രാഹിം, സിറിയന്‍ ആഫ്രോ- ഏഷ്യന്‍ ആന്റ് ഓഷ്യാനിയ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സസക്കരിയ ലബബാദി, സോമാലിയന്‍ വിദേശകാര്യ മന്ത്രി അബ്ദിസലാം അബ്ദി അലി, ബഹറൈന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫ, കോമറോസ് വിദേശകാര്യ മന്ത്രി എംബാഇ മുഹമ്മദ്, ഇറാഖ് അംബാസഡര്‍ ഖഹ്താന്‍ താഹാ ഖല്‍ഫ്, കുവൈത്ത് പ്രതിനിധി സംഘം തലവന്‍ തലാല്‍ അല്‍മുതാരി, മൗറിതാനിയ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് സലീം മെര്‍സൗഗ്, ഒമാന്‍ വിദേശകാര്യ മനത്രി സയ്യിദ് ബദ്ര് ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസൈദി, ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധി സുല്‍ത്താന്‍ ബിന്‍ സഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ മുറൈഖി, സൗദി അറേബ്യന്‍ വിദേശകാര്യ സഹമന്ത്രി അബ്ദുല്‍റഹ്‌മാ്ന്‍ ഇബ്രാഹിം അലി അല്‍ റാസി, യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹഷിമി, യമന്‍ വിദേശകാര്യ സഹമന്ത്രി മുസ്തഫ അഹമ്മദ് മുഹമ്മദ് നൊമാന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:

ഇന്ത്യ- അറബ് ലീഗ് ഉച്ചകോടിയില്‍ ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്‍ഡോ- അറബ് കൗണ്‍സില്‍ കോ ചെയറുമായ ഡോ. സിദ്ദീഖ് അഹമ്മദും ഇന്ത്യ ആന്റ് അറബ് കണ്‍ട്രീസ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് ആന്റ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ജനറല്‍ ഡോ. വെയില്‍ ഔവാദും ധാരണാ പത്രത്തില്‍ ഒപ്പുവെക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026