l o a d i n g

ഗൾഫ്

അറബിക് ഭാഷാ-സാഹിത്യ അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി 6 മുതല്‍ ജിദ്ദയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

ജിദ്ദ: എട്ടാമത് അന്താരാഷ്ട്ര അറബിക് ഭാഷാ-സാഹിത്യ സമ്മേളനത്തിന് ജിദ്ദ വേദിയാകുന്നു. 'ഭാഷ: വിനിമയത്തില്‍ നിന്ന് ജ്ഞാന നവീകരണത്തിലേക്കും സാഹിത്യ സര്‍ഗ്ഗാത്മകതയിലേക്കും' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 6 മുതല്‍ 8 വരെയാണ് സമ്മേളനം നടക്കുന്നത്.

അറബിക് ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസം, ഗവേഷണം, അക്കാദമിക് രംഗത്തെ അറിവുകളുടെ കൈമാറ്റം എന്നിവ ലക്ഷ്യമിട്ടാണ് സംഘാടക സമിതി ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ പണ്ഡിതന്മാരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കും.

അറബിക് ഭാഷയുടെയും സാഹിത്യത്തിന്റെയും ആധുനിക വികാസം, ഡിജിറ്റല്‍ പരിവര്‍ത്തന കാലഘട്ടത്തിലെ ഭാഷാ പഠനസാധ്യതകള്‍, വൈവിധ്യമാര്‍ന്ന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

അറബിക് ഭാഷാ പഠന രംഗത്ത് പുതിയ വാതായനങ്ങള്‍ തുറക്കുന്നതിനും വിജ്ഞാന വ്യാപനത്തിനും ഈ സമ്മേളനം വഴിയൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ kefeac.org/conferences/21 വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026