l o a d i n g

ഗൾഫ്

ടീ ടൈം മീറ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

റിയാദ്: ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദം, സഹിഷ്ണുത, സഹവര്‍ത്തിത്വം, സഹാനുഭൂതി എന്നീ മാനുഷിക മൂല്യങ്ങള്‍, അനുയായികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്' നടത്തി വരാറുള്ള 'ടീ ടൈം മീറ്റ്' വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. ഓരോ മാസത്തിലേയും അവസാനത്തെ ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് ഈ സൗഹൃദം സംഗമം സംഘടിപ്പിക്കപ്പെടുക. ഇക്കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒടുവില്‍ തുടക്കം കുറിച്ച ഈ 'ചായ സമയ സംഗമം' കൂടുതല്‍ സ്വീകാര്യതയോടെ ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ്.

ഇസ്ലാം പഠിക്കുക, സ്വയം പകര്‍ത്തുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ദൗത്യവുമായി, റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മലയാളി കൂട്ടായ്മയാണ് LOVE THE QURAN MASTERS CLUB. Online സംവിധാനത്തിന്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളെ കൂട്ടിയിണക്കി, പ്രതിവാര വൈജ്ഞാനിക സദസ്സുകളും സംഗമങ്ങളും നടത്തി, വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുന്ന ക്ലബിനു നിലവില്‍ 22 ശാഖകളാണുള്ളത്.

ക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ക്ലബ് അംഗങ്ങളും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും പ്രാദേശികമായി സൗകര്യപ്രദമായൊരിടത്ത് ഒരുമിച്ചു കൂടി സൗഹൃദം പങ്കിടുന്ന Tee time meet നു ജനഹൃദയങ്ങളില്‍ പ്രിയമേറി വരികയാണെന്നു ക്ലബ് ചെയര്‍മാന്‍ അബ്ദുന്നസീര്‍ വ്യക്തമാക്കി.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സംഗമങ്ങള്‍ക്ക്, കോര്‍ഡിനേറ്റര്‍മാരായ സാഹിദ, ഷെമി ശംസുദ്ദീന്‍, ജവാദ, റസിയ സിയാദ്, മെഹ്‌റുന്നിസ, ഫാത്വിമ സുഹറ, മുഹമ്മദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

ഡയറക്ടര്‍ സുലൈഖ മാസ്റ്റര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ബഷീര്‍ കൈപമംഗലം എന്നിവര്‍ സംഗമങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ജനുവരി രണ്ടാം വാരത്തില്‍ നടന്ന, ക്ലബിന്റെ സംസ്ഥാന വാര്‍ഷിക സംഗമത്തിന്റെ അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടും, ഇനി അടുത്ത മാസം ഇഫ്താര്‍ മീറ്റിനു വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകള്‍ പങ്കുവെച്ചുകൊണ്ടുമാണ് എല്ലാവരും പിരിഞ്ഞത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026