l o a d i n g

ഗൾഫ്

രാജ്യത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ സാംസ്‌കാരിക വിനിമയങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക് -ഇന്ത്യന്‍ അംബാസഡര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

റിയാദ്: ആഗോളതലത്തില്‍ ഒരു രാജ്യത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ സാംസ്‌കാരിക സ്വാധീനത്തിനും മാധ്യമങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ അഭിപ്രായപ്പെട്ടു. സൗദി വാര്‍ത്താ മന്ത്രാലയം റിയാദില്‍ സംഘടിപ്പിച്ച സൗദി മീഡിയ ഫോറത്തില്‍ 'സ്വാധീന നയതന്ത്രം: മാധ്യമങ്ങളും പ്രതിച്ഛായ രൂപീകരണവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൊതുനയതന്ത്രത്തിന്റെ പാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ആഗോള സമൂഹങ്ങളുമായി ഇടപഴകുമ്പോള്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന രീതി സ്വീകരിക്കണം. ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര പദവി ഉയര്‍ത്തുന്നതില്‍ ആ രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ മൂല്യങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും നയതന്ത്ര ആവശ്യങ്ങള്‍ക്കായി ഫലപ്രദമായി ഉപയോഗിക്കണമെന്നും കൃത്യസമയത്തുള്ളതും സുതാര്യവും വിശ്വസനീയവുമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ മാത്രമേ ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി നയതന്ത്ര ഇടപെടലുകള്‍ കൂടുതല്‍ വിപുലമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ വിദഗ്ധരും നയതന്ത്ര പ്രതിനിധികളും സൗദി മീഡിയ ഫോറത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026