l o a d i n g

ഗൾഫ്

പരിസ്ഥിതി സൗഹൃദ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് ജെ.സി.ഡബ്ലിയു.സി; ജിദ്ദയില്‍ ശ്രദ്ധേയമായി 'ത്രിഫ്റ്റ് ഇവന്റ്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 4, 2026

ജിദ്ദ: സ്ത്രീ ശാക്തീകരണത്തിന്റെയും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുടെയും പുതിയൊരു അധ്യായം കുറിച്ച്് ജിദ്ദ സിജി വിമന്‍ കളക്ടീവ് സംഘടിപ്പിച്ച 'ത്രിഫ്റ്റ് ഇവന്റ്' ജനശ്രദ്ധയാകര്‍ഷിച്ചു. വിവേകപൂര്‍ണ്ണമായ ഉപഭോഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നടത്തിയ പരിപാടി, പ്രവാസലോകത്തിന് വേറിട്ടൊരു അനുഭവമായി മാറി.

പ്ലാസ്റ്റിക് മുക്തമായ വാണിജ്യ സംസ്‌കാരം എങ്ങനെ പ്രായോഗികമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ മേള. ജെ.സി.ഡബ്ലിയു.സി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍, പാഴ് വസ്തുക്കള്‍ വലിച്ചെറിയാതെ അവയുടെ പുനരുപയോഗ സാധ്യതകള്‍ കണ്ടെത്താനാണ് മുന്‍ഗണന നല്‍കിയത്.

പൂര്‍ണ്ണമായും സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന മേളയില്‍ ജിദ്ദയിലെ വിവിധ കൂട്ടായ്മകളില്‍ നിന്നായി പന്ത്രണ്ടോളം സ്റ്റാളുകള്‍ ഒരുക്കി. മുതിര്‍ന്നവര്‍ക്കൊപ്പം മികച്ച ക്രാഫ്റ്റ് വര്‍ക്കുകളുമായി കുട്ടികളും പങ്കാളികളായതോടെ വരുംതലമുറയ്ക്ക് സുസ്ഥിരമായ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വലിയൊരു സന്ദേശം നല്‍കാന്‍ ഈ പരിപാടിക്കായി.

അഞ്ഞൂറിലധികം സന്ദര്‍ശകര്‍ എത്തിയ മേളയില്‍ വിജ്ഞാനപ്രദമായ വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ പുനര്‍സൃഷ്ടി എന്ന വിഷയത്തില്‍ ജെ.സി.ഡബ്ലിയു.സി ട്രഷറര്‍ മാജിത കുഞ്ഞിയും നബീല അബൂബക്കറും ചേര്‍ന്ന് നടത്തിയ വര്‍ക്ക്‌ഷോപ്പ് ഏറെ ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദ ഫാഷന്‍ സന്ദേശവുമായി സജ്ന ആസിഫിന്റെ നേതൃത്വത്തില്‍ ഫാബ്രിക് പെയിന്റിംഗ് ക്ലാസും നടന്നു.

സൗദി മാധ്യമ പ്രവര്‍ത്തകയും സംരംഭകയുമായ ഡോ. സമീറ അസീസ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാദിഖ തരന്നും, വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ സുനില്‍കുമാര്‍ (ബോയ്സ് സെക്ഷന്‍), ഭുവനേശ്വരി സുബ്രഹ്‌മണ്യം (ഗേള്‍സ് സെക്ഷന്‍), എജുക്കേഷനല്‍ കോഡിനേറ്റര്‍ സ്മിത സുനില്‍കുമാര്‍, ജിദ്ദ സിജി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഒന്നരമാസത്തെ തയാറെടുപ്പിലൂടെയാണ് വിപുലമായ പരിപാടി ജെ.സി.ഡബ്ലിയു.സി പൂര്‍ത്തിയാക്കിയത്. മേളക്ക് ശേഷം ബാക്കിയായ മുഴുവന്‍ വസ്തുക്കളും ചാരിറ്റിക്ക് കൈമാറി നന്മയുടെ മറ്റൊരു മാതൃകകൂടി സംഘാടകര്‍ ഉയര്‍ത്തിപ്പിടിച്ചു.

റഫ്സീന അഷ്ഫാഖ് (ചെയര്‍പേഴ്സണ്‍), ഡോ. നിഖിത മുഹമ്മദ് (പ്രോഗ്രാം കണ്‍വീനര്‍), ഷൈമിന്‍ നജീബ് (ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് ഹെഡ്), നുഫി ലത്തീഫ്, ബാസിമ (കോഡിനേറ്റേഴ്സ്), ഇബ്സിത, സുറുമി, ഹനാന്‍, സബ്രീന, ഷെറിന, സജ്ന, ഡോ. റഷ നസ്സീഹ്, അനീസ ബൈജു, റൂബി സമീര്‍ (വളന്റിയറിങ്), ആയിശ റാന്‍സി (ചാരിറ്റി കോര്‍ഡിനേഷന്‍), മുന കാസിം (ടെക്നിക്കല്‍ സപ്പോര്‍ട്ട്), ജൂബി (മീഡിയ്) എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026