l o a d i n g

ഗൾഫ്

സൗദി മീഡിയ ഫോറം: നൂതന സംരംഭങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 4, 2026

റിയാദ്- സൗദി മീഡിയ ഫോറത്തോടനുബന്ധിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളെ സൗദി മന്ത്രിസഭ പ്രശംസിച്ചു. രാജ്യത്തെ മാധ്യമ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന പ്രാധാന്യവുമാണ് ഈ സംരംഭങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി. കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രാദേശിക കേന്ദ്രമായും ആഗോള മാധ്യമ ഇവന്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായും റിയാദിന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും യോഗം കൂട്ടിചേര്‍ത്തു.

മന്ത്രിസഭയുടെ പ്രശംസയില്‍ മാധ്യമ മന്ത്രി സല്‍മാന്‍ അല്‍-ദോസരി നന്ദി അറിയിച്ചു. ഈ അംഗീകാരം തങ്ങള്‍ക്ക് ലഭിച്ച വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി മാധ്യമങ്ങളെ രാജ്യത്തിന്റെ പരിവര്‍ത്തന പ്രക്രിയയിലെ സജീവ പങ്കാളികളായി മാറ്റുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

12 വിപ്ലവകരമായ മാധ്യമ പദ്ധതികള്‍
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച ഫോറത്തില്‍ 12 പ്രധാന മാധ്യമ സംരംഭങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

സൗദി എംബി: ക്രിയേറ്റീവ് മാധ്യമ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഇന്നൊവേഷന്‍ ക്യാമ്പ്.

വെര്‍ച്വല്‍ ബ്രോഡ്കാസ്റ്റര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) ഉപയോഗിച്ചുള്ള നൂതന സംപ്രേക്ഷണ സംവിധാനം.

തമകീന്‍ & നുമു: മാധ്യമ മേഖലയിലെ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കാനുള്ള പദ്ധതികള്‍.

എഐ മാര്‍ഗ്ഗനിര്‍ദ്ദേശരേഖ: സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് മാധ്യമങ്ങളില്‍ എഐ ഉപയോഗിക്കുന്നതിനുള്ള തത്വങ്ങള്‍ ആവിഷ്‌കരിച്ചു.

കുനൂസ് സംരംഭം: സൗദി അറേബ്യയുടെ പൈതൃകം രേഖപ്പെടുത്തുന്നതിനായി 30-ലധികം മീഡിയ പ്രോജക്ടുകള്‍ ആരംഭിച്ചു.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: മാധ്യമ രംഗത്തെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ 100 സീറ്റുകള്‍ അനുവദിച്ചു.

സൗദിപീഡിയ: സൗദിയുടെ ചരിത്രവും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അഞ്ച് ഭാഷകളില്‍ പരിഭാഷാ സേവനം ലഭ്യമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026