l o a d i n g

കായികം

ആവേശക്കടലായി അല്‍ഹുദാ സ്പോര്‍ട്സ് മീറ്റ് ; ബ്ലൂ ഹൗസ് ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ കീഴിലുള്ള അല്‍ഹുദാ മദ്‌റസയുടെ കായികമേള 'അല്‍ഹുദാ സ്‌പോര്‍ട്‌സ് മീറ്റ് 2026' വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. പ്രവാസി വിദ്യാര്‍ഥികളുടെ കായിക രംഗത്തെ കഴിവുകള്‍ പ്രകടമാക്കുന്നതായിരുന്നു ഓരോ മത്സര ഇനങ്ങളും. നാല് ഹൗസുകളിലായി വിവിധ കാറ്റഗറികളില്‍ 300 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മീറ്റില്‍ ബ്ലൂ ഹൗസ് ചാമ്പ്യന്മാരായി. യെല്ലോ, ഗ്രീന്‍ ഹൗസുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ബഡ്‌സ്, കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, ടീന്‍സ് വിഭാഗങ്ങളിലായി, 50,100 മീറ്റര്‍ ഓട്ടം, റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, സാക് റെയ്സ്, ഷോട്ട്പുട്ട്, ഹര്‍ഡില്‍സ്, ബോള്‍ ഗാതെറിംഗ് തുടങ്ങി 21 വിവിധ ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഓരോ ഇനങ്ങളിലും മദ്രസാ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കായിക മത്സരങ്ങള്‍ക്ക് പുതു തലമുറ നല്‍കുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ ഗ്രീന്‍ ഹൗസ് ചാമ്പ്യന്മാരായി, ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, കാല്‍പന്ത് കളിയുടെ കേരളീയ പൈതൃകം നിലനിര്‍ത്തുന്നതായിരുന്നു ഫുട്ബാള്‍ മത്സരങ്ങള്‍. വിജയികള്‍ക്കുള്ള മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

വിവിധ ഹൗസുകളിലെ വിദ്യാര്‍ഥികളുടെ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റിന് ഹൗസ് ലീഡര്‍മാര്‍ നേതൃത്വം നല്‍കി. അല്‍ ഹുദാ പ്രിന്‍സിപ്പല്‍ ലിയാഖത് അലി ഖാന്‍, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സല്യൂട്ട് സ്വീകരിച്ചു. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിനു പിന്നിലായി അണിനിരന്ന പുരുഷ, വനിതാ വളണ്ടിയര്‍മാരുടെ മാര്‍ച്ച് പാസ്റ്റ് ആവേശകരമായി.

കായിക മത്സരങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് മദ്രസയിലെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്ന് നയനാനന്ദകരമായിരുന്നു. വേദിയില്‍ അരങ്ങേറിയ കൊച്ചു മിടുക്കരുടെ വെല്‍ക്കം ഡാന്‍സ്, ഒപ്പന, അറബിക് ഡാന്‍സ് തുടങ്ങിയവ താളാത്മകമായ ചുവടുകളാലും കണ്ണഞ്ചിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാലും മനോഹരമായ ഒരു ദൃശ്യവിരുന്നായി മാറി. കലാ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും കൊറിയോഗ്രാഫി നിര്‍വഹിച്ച അധ്യാപകര്‍ക്കുമുള്ള ട്രോഫികള്‍ വേദിയില്‍ വെച്ച് വിതരണം ചെയ്തു. അല്‍ ഹുദാ കരാട്ടെ അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. കുട്ടികളുടെ മെയ്വഴക്കവും കരുത്തും പ്രകടമായ പ്രദര്‍ശനം കായിക പ്രേമികളുടെ കൈയടി നേടി. പരിപാടിയുടെ സമാപനത്തിന് മാറ്റ് കൂട്ടിക്കൊണ്ട് വളണ്ടിയര്‍മാര്‍ അണിനിരന്ന മുട്ടിപ്പാട്ട് പ്രവാസ മണ്ണില്‍ നാടിന്റെ തനിമ ഉണര്‍ത്തുന്നതായിരുന്നു.

മത്സരങ്ങള്‍ സംഘടിപ്പിച്ച സഫ് വ വില്ലയില്‍ ഒരുക്കിയ നാടന്‍ തട്ടുകട, നാട്ടിന്‍ പുറത്തെ തട്ടുകടയുടെ നേര്‍കാഴ്ച ആയിരുന്നു, ആവി പറക്കുന്ന വിഭവങ്ങളുമായി തട്ടുകട സജീവമായതോടെ ഭക്ഷണപ്രേമികള്‍ക്കും ഇതൊരു ആഘോഷമായി മാറി. ഇസ്ലാഹി സെന്റര്‍, ഐവോ, ഫോക്കസ്, ടാലന്റ് ടീന്‍സ് തുടങ്ങിയ സംഘടനകളിലെ വളണ്ടിയര്‍മാരുടെ സജീവ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് കരുത്തേകി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026