l o a d i n g

ഗൾഫ്

അല്‍ ഹസ്സയില്‍ നിര്യാതനായ റോയി വര്‍ഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദില്‍ സംസ്‌കരിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

അല്‍ അഹ്‌സ: ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഹസ്സ മുബാറസ് അല്‍ ഉബൈദ് ഹോസ്പിറ്റലില്‍ ഇന്നലെ നിര്യാതനായ റോയി വര്‍ഗീസിന്റെ ഭൗതിക ശരീരം എംബസി ഉദ്യോഗസ്ഥരുടെയും പോലീസ് അധികൃതരുടെയും നിര്‍ലോഭമായ സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തിച്ചു സംസ്‌കരിക്കും.

അല്‍ ഹസ്സ ഒ ഐ സി സി മെമ്പറും, അല്‍ ഹസ്സ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ അല്‍ അഹ്‌സ ട്രസ്റ്റിയുമായ റോയി വര്‍ഗ്ഗീസ് ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് ഏറെ തല്‍പരനും, നിറസാന്നിദ്ധ്യവുമായിരുന്നു. പവര്‍വെല്‍ ഇന്റര്‍നാഷണല്‍ കമ്പനി ജീവനക്കായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 01:25 നുള്ള ദമ്മാം - ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തുന്ന മൃതദേഹം, അവിടെനിന്നും ഉച്ചയ്ക്ക് ശേഷം 03:20ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുകയും അവിടെ മാര്‍ത്തോമ്മ ജറുസലേം ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹത്തെ ഉബൈദ് ഹോസ്പിറ്റലില്‍ നഴ്‌സ് കൂടിയായ ഭാര്യ ആനി റോയി അനുഗമിക്കും.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും,ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പളളി നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി. റോയി വര്‍ഗ്ഗീസിന്റെ അകാല വിയോഗത്തില്‍ ഒ ഐ സി സി അല്‍ അഹ്‌സ അനുശോചിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026