l o a d i n g

ഗൾഫ്

റിയാദില്‍ കൊല്ലത്തിന്റെ പൂരപ്പെരുമ; കെ.സി.എ ഹിമം 2026 ശ്രദ്ധേയമായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
February 5, 2026

റിയാദ്: കൊല്ലം പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) സംഘടിപ്പിച്ച 'ഹിമം 2026' മഞ്ഞുതിരും രാവിനെ കുളിരണിയിച്ചു. എക്‌സിറ്റ് 18-ലെ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

കെ.സി.എ പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉപദേശക സമിതി ചെയര്‍മാന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സര്‍ഗാത്മക ശേഷി വളര്‍ത്തുന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും സാമൂഹികദേശീയ ആഘോഷങ്ങളിലും കെ.സി.എ നടത്തുന്ന ഇടപെടലുകള്‍ അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ബാലുകുട്ടന്‍, അംഗങ്ങളായ റഹ്‌മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലക്‌സ് കൊട്ടാരക്കര, നജു പുനലൂര്‍, ജോസ് കടമ്പനാട് എന്നിവര്‍ സംസാരിച്ചു.

കെ.സി.എ അംഗങ്ങള്‍ക്കായുള്ള ഔദ്യോഗിക ഐഡി കാര്‍ഡിന്റെ പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ പങ്കിട്ടു. പരിപാടിയുമായി സഹകരിച്ച സ്‌പോണ്‍സര്‍മാര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങളും നല്‍കി.

കൊല്ലം ജില്ലയിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ വിവിധ പരിപാടികള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നു. രശ്മി വിനോദ് ചിട്ടപ്പെടുത്തിയ വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികളുടെയും വനിതകളുടെയും നൃത്തങ്ങള്‍, അനില്‍ കൊല്ലംഅശോകന്‍ ടീമിന്റെ തബല ഫ്യൂഷന്‍, സജീറിന്റെ നേതൃത്വത്തിലുള്ള 'കൊട്ടിപ്പാട്' എന്നിവ പരിപാടിക്ക് മിഴിവേകി.

കൊല്ലത്തിന്റെ തനത് രുചിക്കൂട്ടുകള്‍ കോര്‍ത്തിണക്കി അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ വിഭവങ്ങള്‍ വയറും മനസും നിറച്ചു. ആഘോഷങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്ക് ഉപകാരപ്രദമായ സേവനങ്ങളും ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നു. അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക ഐഡി കാര്‍ഡ് രജിസ്ട്രേഷന്‍ കൗണ്ടര്‍, കെ.സി.എ മെമ്പര്‍ഷിപ്പ് രജിസ്ട്രേഷന്‍ സൗകര്യം എന്നിവ ഏറെ പ്രയോജനപ്രദമായി.

ജനറല്‍ സെക്രട്ടറി നസീര്‍ അബ്ദുല്‍ കരീം സ്വാഗതവും ട്രഷറര്‍ ഷാജു ഷെരീഫ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് പന്മന ആമുഖ പ്രഭാഷണം നടത്തി. ജാന്‍സി പ്രഡിന്‍ അവതാരകയായിരുന്നു.

പരിപാടികള്‍ക്ക് എന്‍. മണികണ്ഠന്‍, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി, ബിനോയ് മത്തായി, അന്‍സാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു, റോയ് വര്‍ഗീസ്, സിജു ബഷീര്‍, അനസ് പന്മന, ഷാരോണ്‍ ഷെരീഫ്, ഹുസൈന്‍ കല്ലേലി, ആതിര ഗോപന്‍, അനില്‍ കരുനാഗപ്പള്ളി, മന്‍ഹാജ്, കബീര്‍ കൊച്ചാലുംമൂട്, ഷംനാദ് കുളത്തൂപ്പുഴ, ജൂലിയ ജോണ്‍സണ്‍, യോഹന്നാന്‍ കുണ്ടറ, അബ്ദുല്‍ മജീദ്, അഞ്ജു നസീം, സദ്ദാം അബ്ദുല്‍ വഹാബ്, സജീര്‍ ചിതറ, നസീം നസീര്‍, നിയാസ്, ഷാജഹാന്‍ അഞ്ചല്‍, അനസ് ലത്തീഫ്, നസീര്‍ ഹനീഫ, നിസാം കുന്നിക്കോട്, രജിത ജയചന്ദ്രന്‍ തുടങ്ങിയവരും വിവിധ എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

ഫോട്ടോ: കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 'ഹിമം 2026' ഉപദേശക സമിതി ചെയര്‍മാന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026