l o a d i n g

ഗൾഫ്

റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

റിയാദ്: ബത്ഹയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആരോഗ്യ കേന്ദ്രമായ സഫ മക്ക പോളിക്ലിനിക്കിന് സൗദി സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (CBAHI) ഗുണനിലവാര അംഗീകാരം ലഭിച്ചു. ആരോഗ്യ മേഖലയിലെ മികച്ച സേവനങ്ങളും രോഗീ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതിനാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ അംഗീകാരം.

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ പരിശോധനകള്‍ക്കും ഗുണനിലവാര വിലയിരുത്തലുകള്‍ക്കും ശേഷമാണ് സഫ മക്കയ്ക്ക് ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. രോഗീ പരിചരണം, ക്ലിനിക്കല്‍ സേവനങ്ങള്‍, ലാബ് സൗകര്യങ്ങള്‍, ഫാര്‍മസി, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധനയില്‍ വിലയിരുത്തപ്പെട്ടു.

മികച്ച ചികിത്സാ സൗകര്യങ്ങളും മിതമായ നിരക്കും ഉറപ്പാക്കുന്നതിനൊപ്പം, രോഗികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഈ അംഗീകാരം തങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ക്ലിനിക്ക് മാനേജ്മെന്റ് അറിയിച്ചു.

അംഗീകാരം ലഭിച്ചതില്‍ സന്തോഷം പങ്കിടാന്‍ ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ മാനേജ്മെന്റ് പ്രതിനിധികളും ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. ജനറല്‍ മാനേജര്‍ ഫഹദ് അല്‍ അനസി, എച്ച്.ആര്‍ വിഭാഗം പ്രതിനിധി ഹയ അല്‍ ബഷീര്‍, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിലെ മനല്‍ അല്‍ അനസി, ഐ.ടി മാനേജര്‍ ഫാത്തിമ അല്‍ അനസി, എഫ്.എം.എസ് ഡയറക്ടര്‍ അമാനി അല്‍ അനസി, പി.ആര്‍.എഫ്.ഒ ഹെബ അല്‍ സാലിഹ്, റേഡിയോളജി വിഭാഗം മേധാവി അബ്ദുള്ള അല്‍ സുവൈത്തി, ലാബ് സ്‌പെഷ്യലിസ്റ്റും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസറുമായ ഖാലിദ് അല്‍ അനസി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റേഡിയോളജി വിഭാഗത്തില്‍ നിന്ന് ഷഹദ് അബ്ദുല്‍ അസീസ്, ഫൈസല്‍ അല്‍ മുഖ്ലഫി, ലാബ് വിഭാഗത്തില്‍ നിന്ന് സൗദ് അല്‍ ഖഹ്താനി, മംദൂഹ് അല്‍ ബഖാമി, വായേല്‍ അല്‍ അഖീല്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഡോ. ബാലകൃഷ്ണന്‍, ഡോ. ഗോപേഷ്, ഡോ. തോമസ്, ഡോ. ജോയ്, ഡോ. മുഹമ്മദ് ലബ്ബ, ഡോ. ദാസ്, ഡോ. നസീര്‍ അഹമ്മദ്, ഡോ. മുഹമ്മദ് ഗുലാം, ഡോ. ഷേര്‍ ഹൈദര്‍, ഡോ. രഹന, ഡോ. റഹ്‌മ, ഡോ. റൈഹാന, ഡോ. മിനി, ഡോ. മുനീറ, ഡോ. ലുബൈന, ഡോ. അന്‍സാരി, ഡോ. മണി, ബീര്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

രോഗികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ക്ലിനിക്ക് പുലര്‍ത്തുന്ന ജാഗ്രതയ്ക്കുള്ള അംഗീകാരമാണ് സിബാഹി സര്‍ട്ടിഫിക്കേഷനെന്ന് മാനേജ്മെന്റ് അറിയിച്ചു. മികച്ച ടീം വര്‍ക്കിലൂടെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ ജീവനക്കാരെയും ചടങ്ങില്‍ അഭിനന്ദിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026