l o a d i n g

സാംസ്കാരികം

മലയാളി സമാജം സാഹിതീയം പുസ്തകചര്‍ച്ച ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 6, 2026

ദമ്മാം: വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള രണ്ടു പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് സൗദി മലയാളി സമാജം നടത്തിയ സാഹിതീയം പുസ്തകചര്‍ച്ച ഏറെ ശ്രദ്ധേയമായി. യുവ എഴുത്തുകാരന്‍ ഷനീബ് അബൂബക്കര്‍ രചിച്ച ഒരു സൗദി സുലൈമാനി എന്ന പുസ്തകം നജുമുസ്മാന്‍ കുളങ്ങരതൊടിയും, ഭൗമാശാസ്ത്രജ്ഞയായ കുശലാ രാജേന്ദ്രന്‍ രചിച്ച പട്ടം പോലെ എന്ന പുസ്തകം നവാസ് അബ്ദുല്‍ ഖാദറുമാണ് അവതരിപ്പിച്ചത്.

ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷനായിരുന്നു. മധുരവും കടുപ്പവും പാകത്തില്‍ ചേര്‍ത്ത്, നാട്ടിലും, പ്രവാസത്തിലുമായി കടന്നുപോയ സ്വജീവിതത്തിലെ അനുഭവകഥകളെ ഷനീബ് അബൂബക്കര്‍ ഹൃദയം തൊടുന്ന രീതിയില്‍ എഴുതി ചേര്‍ത്ത പുസ്തകമാണ് ഒരു സൗദി സുലൈമാനി. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളും, സന്തോഷങ്ങളും, തമാശകളും, നോവിന്റെ പിടച്ചിലുകളുമെല്ലാം നിറഞ്ഞ ജീവിതവഴികളെ സരസവും ലളിതവുമായി എഴുത്തുകാരന്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ സൗദി സുലൈമാനിയേ അതിന്റെ ആത്മാവ് ചോരാതെ, അതേ ലാളിത്യത്തോടെ, കേള്‍വിക്കാരില്‍ ചിരിയും ചിന്തയുമുണര്‍ത്തി നജ്മുസ്മാന്‍ മനോഹരമായി അവതരിപ്പിച്ചു.

വിചാരധാരയിലെ പുതുമയും, ഭാഷയുടെ മനോഹാരിതയും കൊണ്ട് കുശലാ രാജേന്ദ്രന്റെ പട്ടം പോലെ എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. സമൂഹം വരച്ചിട്ട വഴികളില്‍ നിന്നും പുറത്തുകടന്ന്, വൈവിധ്യമര്‍ന്ന അനുഭവങ്ങളിലൂടെ സഞ്ചരിച്ച്, ഭൗമശാസ്ത്രമേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കുശല എന്ന പ്രതിഭയുടെ ഇച്ഛാശക്തിയോടെയുള്ള ചുവടുവയ്പ്പുകളെ വരച്ചിട്ട അനുഭവക്കുറിപ്പുകള്‍ നവാസ് അബ്ദുല്‍ ഖാദര്‍ ഹൃദ്യമായി അവതരിപ്പിച്ചു.

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, നൗഷാദ് മുത്തലിഫ്, ബിജു വര്‍ക്കി, ഇഖ്ബാല്‍ വെളിയംകോട്, ജേക്കബ് ഉതുപ്പ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. മലയാളി സമാജം നിര്‍വാഹകസമിതിയംഗം മുഷാല്‍ തഞ്ചേരി ചര്‍ച്ചയില്‍ മോഡറേറ്റര്‍ ആയിരുന്നു.

ഉന്നത പഠനത്തിനായി അസര്‍ബൈജാനിലേക്ക് പോകുന്ന സമാജം എക്‌സിക്യൂട്ടീവ് അംഗം നജ്മുസമാന്റെയും ട്രഷറര്‍ ഫെബിനാ നജ്മുസമാന്റെയും മകള്‍ സെന്‍ഹാ സമാന് മലയാളി സമാജത്തിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. ഹുസൈന്‍ ചമ്പോളില്‍, ഷാജു അഞ്ചേരി, ബിനു പുരുഷോത്തമന്‍, റൗഫ് ചാവക്കാട്, ബിനു കുഞ്ഞ്, ഹുസ്‌നാ ആസിഫ്, വിനോദ് കുഞ്ഞ്, ഹമീദ് കണിച്ചാട്ടില്‍, നസീര്‍ പുന്നപ്ര, ഉണ്ണികൃഷ്ണന്‍, അസ്ഹര്‍, സഹീര്‍ മജ്ദാല്‍, അനില്‍ റഹീമ, സരള ജേക്കബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026