l o a d i n g

ഗൾഫ്

മങ്കടയില്‍ സമദ് മങ്കടയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണം -ഒ ഐ സി സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 7, 2026

ജിദ്ദ : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി എഴുത്തുകാരനും എഐസിസി ട്രെയിനിംഗ് കോര്‍ഡിനേറ്ററുമായിരുന്ന, വാഗ്മിയും ഡി.സി.സി സെക്രട്ടറിയുമായ സമദ് മങ്കടയെ പരിഗണിക്കണമെന്ന് ഒ ഐ സി സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി ജിദ്ദ, കെ പി സി സി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു.

സംഘടനാ രംഗത്തും സാമൂഹിക-സാംസ്‌കാരിക മേഖലയിലും സമദ് മങ്കട നല്‍കിയ സംഭാവനകള്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സുപരിചിതമാണെന്നും പാര്‍ട്ടിയുടെ ആശയങ്ങളെ വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തിയാകുമെന്നും ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ഒ ഐ സി സി മങ്കട കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

മങ്കട നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും വികാരമാണ് ഈ ആവശ്യമെന്നു കമ്മിറ്റി വ്യക്തമാക്കി.
ഇ പി മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. സി പി സൈതലവി, വി പി ഹുസ്സൈന്‍, ഫൈസല്‍ മക്കരപറമ്പ് എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും, ഇബ്രാഹിം തേറമ്പില്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026