l o a d i n g

ഗൾഫ്

വിസ്ഡം യൂത്ത് 'അല്‍ റിഹ്ല' ഡെസേര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

ദമ്മാം: വിസ്ഡം യൂത്ത് ദമ്മാം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'അല്‍ റിഹ്ല' എന്ന പേരില്‍ ഡെസേര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം എയര്‍പോര്‍ട്ട് പരിസരത്തുള്ള ഡെസേര്‍ട്ട് ക്യാമ്പില്‍ നടന്ന പരിപാടിയില്‍ ദമ്മാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവാക്കള്‍ സജീവമായി പങ്കെടുത്തു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമ്മാം പ്രസിഡന്റ് ഫൈസല്‍ കൈതയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി യുവാക്കള്‍ക്കിടയില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടും, വിനോദത്തോടൊപ്പം വിജ്ഞാനവും ആത്മീയ ബോധവും പകര്‍ന്നു നല്‍കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഭാഗമായി വിവിധങ്ങളായ പഠന-വിനോദ പരിപാടികള്‍ അരങ്ങേറി. ആത്മീയ ശുദ്ധീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള 'തസ്‌കിയത്ത്' സെഷന്‍, സമകാലിക വിഷയങ്ങളെ ആസ്പദമാക്കി നടന്ന സംവാദങ്ങള്‍, വിജ്ഞാനപ്രദമായ ക്വിസ് മത്സരങ്ങള്‍ എന്നിവ പ്രതിനിധികള്‍ക്ക് പുത്തന്‍ അനുഭവമായി. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ സൗഹൃദം പങ്കിട്ടുകൊണ്ട് നടന്ന ക്യാമ്പ് ഫയറും ഇസ്ലാമിക് ഫണ്‍ റൈഡ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങളും ക്യാമ്പിന്റെ ആകര്‍ഷണമായിരുന്നു.

വിസ്ഡം യൂത്ത് സെക്രട്ടറിയേറ്റ് പ്രസിഡന്റ് മൂസ കരമന അധ്യക്ഷത വഹിച്ചു. ഉസാമ ഫൈസല്‍ മദീനി സ്വാഗതം ആശംസിച്ചു. അഹമ്മദ് ഖുര്‍ആന്‍ പാരായണവും, ആസാന്‍ കാസര്‍ഗോഡ് ക്യാമ്പ് ഫയര്‍ സെഷനും നിര്‍വ്വഹിച്ചു. ഡിബേറ്റ് സെഷന് അബ്ദുള്‍ റഹ്‌മാന്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ അഷ്ഫാഖ്, യസീദ്, നവാഫ് എന്നിവര്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് അബ്ദുള്‍ സമദ് കൊല്ലം നന്ദിയും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. രുചികരമായ ഭക്ഷണവും വിജ്ഞാനവും ആവേശകരമായ വിനോദങ്ങളും കോര്‍ത്തിണക്കിയ 'അല്‍ റിഹ്ല' ദമ്മാമിലെ പ്രവാസി യുവതയ്ക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026