l o a d i n g

ഗൾഫ്

റിയാദ് മാരത്തണില്‍ നേട്ടം; കബീര്‍ കൊച്ചാലുമ്മൂടിനെ കെ.സി.എ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

റിയാദ്: ലോകശ്രദ്ധയാകര്‍ഷിച്ച റിയാദ് മാരത്തണില്‍ 42.22 കിലോമീറ്റര്‍ ദൂരം മികച്ച സമയത്തിനുള്ളില്‍ ഓടിത്തീര്‍ത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച കരുനാഗപ്പള്ളി സ്വദേശി കബീര്‍ കൊച്ചാലുമ്മൂടിനെ കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) ആദരിച്ചു. കെ.സി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലസ് ചെറീസ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉപഹാരം കൈമാറി.

നാല് മണിക്കൂര്‍ 14 മിനിറ്റില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ കബീര്‍ മലയാളിയുടെ കായികശേഷി വീണ്ടും തെളിയിക്കുകയായിരുന്നു. സൗദി സെന്‍ട്രല്‍ ബാങ്കിലെ ജീവനക്കാരനായ അദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി ഓട്ടം തന്റെ ജീവിതചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 21 കിലോമീറ്റര്‍ മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് ഇത്തവണ മുഴുവന്‍ 42 കിലോമീറ്റര്‍ ദൂരം കീഴടക്കാന്‍ സഹായിച്ചതെന്ന് കബീര്‍ പറഞ്ഞു. ആഴ്ചയില്‍ അഞ്ച് ദിവസവും പുലര്‍ച്ചെയോടെ നടത്തിയ കഠിനമായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

2002 മുതല്‍ പ്രവാസിയായ കബീര്‍, റിയാദിലും കൊല്ലത്തുമായി നടന്ന വിവിധ മാരത്തണുകളില്‍ പങ്കെടുത്ത് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്. 'Strava' ആപ്പ് കണക്കുകള്‍ പ്രകാരം 2025-ല്‍ മാത്രം ഇതുവരെ 1516 കിലോമീറ്റര്‍ അദ്ദേഹം ഓടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കബീറിന്റെ ഈ കായിക നേട്ടം പ്രവാസി സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് കെ.സി.എ ഭാരവാഹികള്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

ഫോട്ടോ: റിയാദ് മാരത്തണില്‍ മികച്ച നേട്ടം കൈവരിച്ച കബീര്‍ കൊച്ചാലുമ്മൂടിനെ കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ ആദരിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026