l o a d i n g

ഗൾഫ്

കേരള എഞ്ചിനിയേഴ്‌സ് ഫോറം ' എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് ' സെമിനാര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. റിയാദിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വെച്ചാണ് എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് എന്ന പരിപാടി നടത്തിയത്. ഫോറം അംഗങ്ങളുടെ സാങ്കേതികവും വ്യക്തിപരവുമായ കഴിവുകള്‍ വികസില്‍പ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സെമിനാറില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.

ചടങ്ങില്‍ കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍, വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍, ആഷിക് പാണ്ടികശാല, സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവര്‍ സംസാരിച്ചു.. കെ ഇ എഫ് ലെ വിവിധ സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും അവതരിപ്പിച്ചു. സര്‍ട്ടിഫൈഡ് കോച്ചും പരിശീലകനുമായ ഷിജാസ് മൊഹിദീന്‍ ഗോള്‍ സെറ്റിങ്- ടേണിങ് വിഷന്‍ ടു ആക്ഷന്‍ എന്ന വിഷയത്തില്‍ വിശദമായ ഇന്ററാക്ടിവ് സെഷന്‍ നടത്തി

വിവിധ മേഖലകളിലെ വിദഗ്ദ്ധരും അനുഭവസമ്പന്നരുമായ പ്രൊഫഷണലുകള്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷന്‍ മുഖ്യ ആകര്‍ഷമായി. അബ്ദുല്‍ നിസാര്‍ ഡിസ്‌കഷന്‍ നിയന്ത്രിച്ചു. അനീഷ് കെ എം സൗദിയിലെ എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും, ഷെയ്ക് സലീം എഞ്ചിനീയറിംഗിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ , സുഷ്മ ഷാന്‍ എഞ്ചിനീയര്‍മാര്‍ക്ക് ആവശ്യമായ സോഫ്റ്റ് സ്‌കില്‍സ്, നജീബ് മുസ്ലിയാരകത്ത് സൗദിയിലെ ബിസിനസ് അവസരങ്ങളും എന്‍ജിനീയറില്‍നിന്ന് നിന്ന് സംരംഭകനാകാനുള്ള സാധ്യതകളും, ഷരൂബ് ഇംതിയാസ് സൗദി വ്യോമയാന മേഖലയില്‍ ഉയര്‍ന്നുവരുന്ന തൊഴില്‍ അവസരങ്ങള്‍ അഫ്താബ് മുഹമ്മദ് (കെ ഇ എഫ് ദമ്മാം പ്രസിഡന്റ് ) കരിയര്‍ പുരോഗതിയിലേക്ക് എത്താനുള്ള വഴികള്‍ എന്നീ വിഷയങ്ങളെ പറ്റി സംസാരിച്ചുഅത. ിഥികള്‍ക്ക് പ്രത്യേക മെമന്റോ നല്‍കി

എം ഇ പി മിഡില്‍ ഈസ്റ്റ് അവാര്‍ഡ് ലഭിച്ച അജ്മല്‍ അബ്ദുള്‍ വക്കീലിനെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ റിയാദ് മാരത്തോണില്‍ 42 കിമി, 21 കിമി പൂര്‍ത്തീകരിച്ച കെ ഇ എഫ് അംഗങ്ങളെയും റിയാദ് ഫ്രണ്ട്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച കെ ഇ ഫ് ഫുട്‌ബോള്‍ ടീം അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു..
പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി,

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026