l o a d i n g

ഗൾഫ്

വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്ക പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP) 2026 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കും മറ്റ് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്കും (നഴ്‌സിംഗ് ഇതര വിഭാഗങ്ങള്‍) ഈ പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റു സന്ദര്‍ശിച്ച് (www.norkaroots.kerala.gov.in) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമണ്‍ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി ഉദ്യോഗാര്‍ത്ഥികളെ ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിദേശത്തെ തൊഴില്‍ സാധ്യതകള്‍, സി.വി (Resume) തയ്യാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം ഉള്‍പ്പെടുന്ന കരിയര്‍ ഗൈഡന്‍സ്, സുരക്ഷിത കുടിയേറ്റത്തിനായി നിയമപരമായ കുടിയേറ്റ രീതികള്‍, തൊഴില്‍ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ വിവരങ്ങള്‍, വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനായി ആവശ്യമായ രേഖകള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍, വിവിധ രാജ്യങ്ങളിലെ സംസ്‌കാരം, ജീവിതരീതികള്‍, അവിടത്തെ തൊഴില്‍ നിയമങ്ങള്‍, അക്കാദമിക് യോഗ്യതകള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ബാങ്കിംഗ് ഇടപാടുകള്‍, യോഗ്യതാ പരീക്ഷകള്‍, ഭാഷാപരമായ ആവശ്യകതകള്‍, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026