l o a d i n g

ബിസിനസ്

ഫ്‌ലൈ91 എയര്‍ലൈന്‍സ് കൊച്ചി - ലക്ഷദ്വീപ് സര്‍വീസിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 9, 2026

കൊച്ചി: ചെലവുകുറഞ്ഞ പ്രാദേശിക വിമാന സര്‍വീസുകള്‍ സാധ്യമാക്കുന്ന ഫ്‌ലൈ91 എയര്‍ലൈന്‍സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചി-ലക്ഷദ്വീപ് റൂട്ടില്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും. നിലവില്‍ ഇന്‍ഡിഗോയും അലയന്‍സ് എയറും സിയാലില്‍ നിന്ന് കൊച്ചിലക്ഷദ്വീപ് റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഫ്‌ലൈ91-ന്റെ ഗ്രൗണ്ട് ഓപ്പറേഷന്‍സും ഇന്‍-ഫ്‌ലൈറ്റ് സര്‍വീസസും കൈകാര്യം ചെയ്യുന്ന ഡയറക്ടര്‍ ഗൗതം സലാസ്‌കര്‍, എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗം മേധാവി അനുപ് വെട്ടിയാംകുന്നത്ത്, സ്റ്റേഷന്‍ മാനേജര്‍ ജെറിന്‍ സി. ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സി.ഐ.എസ്.എഫ് എന്നീ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സിയാല്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി, ഫ്‌ലൈ 91-ന്റെ കൊച്ചി-ലക്ഷദ്വീപ് റൂട്ടിലെ ആദ്യ യാത്രക്കാരെ ടെര്‍മിനലിലെ ചെക്ക്-ഇന്‍ ഏരിയയില്‍ ഔപചാരികമായി സ്വാഗതം ചെയ്തു.

ചിത്രം: ഫ്‌ലൈ 91-ന്റെ ആദ്യ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. ബോഡിങ് പാസ്സ് കൈമാറുന്നു. ഫ്‌ലൈ 91 ഗ്രൗണ്ട് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഗൗതം സലാസ്‌കര്‍ സമീപം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026