l o a d i n g

ഗൾഫ്

ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറ ഉയര്‍ന്നു വരണം -ഡോ അനില്‍ മുഹമ്മദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 9, 2026

റിയാദ്. ആഗ്രഹങ്ങളും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രെയസ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.

കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും കോവിഡ് കാലത്ത് പല ആവശ്യങ്ങള്‍ക്കും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കെഎംസിസി യുടെ മഹത്വം അന്ന് മനസ്സിലാക്കിയതാണ്. സാമ്പത്തിക മൂലധനം അനിവാര്യമാണെങ്കിലും സാമൂഹ്യ മൂലധനം ഏറെ പ്രധാനപ്പെട്ടതാണ്. കരുണയും ആര്‍ദ്രതയും സ്‌നേഹവും പകര്‍ന്നു നല്‍കുവാന്‍ കഴിയണം. ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറ ഉയര്‍ന്നു വരണം. ആവശ്യങ്ങളും ആവേശവും രണ്ടാണ്. പക്വതയോടെ വിഷയങ്ങളെ സമീപിക്കുവാന്‍ കഴിയണം. പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം അത്ഭുതപ്പെടുത്തുന്നതാണ്. സ്വാദിഖലി ശിഹാബ് തങ്ങള്‍ ആശ്രയമില്ലാത്ത ആളുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മഹാ വ്യക്തിത്വമാണ്. ഉന്നത പാരമ്പര്യം പേറുന്ന കൊടപ്പനക്കല്‍ തറവാട് കേരളത്തിന്റെ മതേതര പൈതൃകത്തിന്റെ അടയാളമാണ്.

പി കെ കുഞ്ഞാലിക്കുട്ടിയോളം പാകതയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. പറയുന്ന കാര്യങ്ങളില്‍ അദ്ദേഹം കാണിക്കുന്ന അവധാനത അനുകരണീയമാണെന്നും
ഡോ അനില്‍ മുഹമ്മദ് പറഞ്ഞു.

കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, തെന്നല മൊയ്തീന്‍ കുട്ടി, മൊയ്തീന്‍ കുട്ടി പൊന്മള, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ, ഭാരവാഹികളായ സത്താര്‍ താമരത്ത്, അബ്ദുറഹ്‌മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, പി സി അലി, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, ഷംസു പെരുമ്പട്ട, അഡ്വ. അനീര്‍ ബാബു, നാസര്‍ മാങ്കാവ് റിയാദ് നന്മ കരുനാഗപ്പള്ളിയുടെ ഭാരവാഹികളായ ബഷീര്‍ ഫത്തഹുദ്ദീന്‍,
അഖിനാസ് എം കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്റഫ് കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു.
ആലപ്പുഴ ജില്ലാ കെഎംസിസി കമ്മിറ്റി ഡോ അനില്‍ മുഹമ്മദിന് നല്‍കുന്ന ഉപഹാരം ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026