l o a d i n g

ഗൾഫ്

റമദാനില്‍ ഖത്തറില്‍ 1000ത്തിലധികം അവശ്യ വസ്തുക്കള്‍ക്ക് വില കുറയും

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
February 9, 2026

ദോഹ : പുണ്യറമദാന്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ആയിരത്തിലധികം ആവശ്യവസ്തുക്കള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം വിലയിളവ് പ്രഖ്യാപിച്ചു. റമദാനില്‍ ജനങ്ങളുടെ ജീവിതച്ചിലവുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമാക്കിയാണ് നടപടി. കിഴിവുകള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിലക്കിഴിവുള്ള ഉല്‍പന്നങ്ങളില്‍ ഇക്കാര്യം രേഖപ്പെടുത്തിയത് പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

മാവ്, പഞ്ചസാര, അരി, പാസ്ത, ചിക്കന്‍, എണ്ണ, പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, പേപ്പര്‍ ടവലുകള്‍, അലുമിനിയം ഫോയില്‍, ഡിറ്റര്‍ജന്റുകള്‍, വാഷിംഗ് പൗഡറുകള്‍ തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കള്‍, റമദാനില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് ബാധകമായിരിക്കും.

മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ വാണിജ്യ ഔട്ട്‌ലെറ്റുകള്‍ പാലിക്കുന്നുണ്ടോ എന്ന് തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026