l o a d i n g

ഗൾഫ്

എസ്.സി.സി.എം.എസ്.കെ നാലാം വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 9, 2026

ജിദ്ദ: സൗദി കേബിള്‍ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്.സി.സി.എം.എസ്.കെ യുടെ നാലാം വാര്‍ഷികാഘോഷവും യാത്രയയപ്പ് ചടങ്ങും ഹറാസാത്തിലെ വില്ലയില്‍ നടന്നു. 28 വര്‍ഷക്കാലം എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്ത ഇഖ്ബാല്‍ മാഷ് എന്ന പേരില്‍ അറിയപ്പെടുന്ന ടി.പി. മുഹമ്മദ് ഇഖ്ബാലിനും 24 വര്‍ഷക്കാലം ജോലി ചെയ്ത് പ്‌ളാനിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച കെ.കെ. മുസ്തഫക്കുമാണ് യാത്രയയപ്പ് നല്കിയത്.

സംഗമത്തോടനനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മ പ്രസിഡന്റ് സിറാജ് കൂടാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് പിലാക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷിജു ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു ജസീന്‍, ഇഖ്ബാല്‍ (ഷിപ്പിങ്), മുഷ്താഖ് അഹ് മദ്, കെ. അബ്ദുല്‍ കരീം, ടി.പി. മുഹമ്മദ് ഇഖ്ബാല്‍, കെ.കെ. മുസ്തഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് നടന്ന ഗാനനിശയില്‍ ജിദ്ദയിലെ പ്രശസ്ത ഗായകരായ സോഫിയ സുനിലും ഹകീം അരിമ്പ്രയും വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങളാലപിച്ചത് സദസ്സിന് ഏറെ ആസ്വാദ്യകരമായി. കൂട്ടായ്മ അംഗം മുസാഫിറും ഗാനമാലപിച്ചു.

മുതിര്‍ന്നവരുടെ ഫുട്‌ബോള്‍, കമ്പവലി, ഷൂട്ടൗട്ട് മത്സരങ്ങളും കുട്ടികള്‍ക്ക് വേണ്ടി നടത്തിയ വ്യത്യസ്ത കലാ-കായിക മത്സരങ്ങളും നടന്നു.
ഷൂട്ടൗട്ട് മത്സരത്തില്‍ ഇഖ്ബാല്‍ മാഷ് ട്രോഫി നേടി. മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സംഗമത്തില്‍ സംബന്ധിച്ച കുടുംബിനികള്‍ക്കും ഉപഹാരങ്ങള്‍ നല്കി.

സംഗമത്തില്‍ കുട്ടായ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അംഗങ്ങളായി സിറാജ്, റിയാസ്, ഷിജു, അര്‍ഷദ്, ജലീല്‍, നിഷാദ്, ഫസല്‍, സമീര്‍, ഹൈദര്‍, മുസാഫിര്‍, ഷബീര്‍, മുജീബ് എന്നിവരെ തിരഞ്ഞെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026