l o a d i n g

ഗൾഫ്

കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ ഇരുപതാം വാര്‍ഷികത്തിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 9, 2026

ജിദ്ദ: ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ സാമൂഹ്യ,സാംസ്‌കാരിക,കലാ,ജീവകാരുണ്യ കൂട്ടായ്മയായ കൊണ്ടോട്ടി സെന്റര്‍ 'രണ്ട് പതിറ്റാണ്ടിന്റെ നിറവില്‍ കൊണ്ടോട്ടി സെന്റര്‍ ജിദ്ദ' എന്ന ക്യാപ്ഷനില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

കുട്ടികളുടെയും, കുടുംബിനികളുടേയും കലാ,കായിക പരിപാടികളും ഷൂട്ട് ഔട്ട്, കസേര കളി, മൈന്റ് സെറ്റിങ്ങ് എന്നി മത്സരങ്ങളും നടന്നു. ജിദ്ദയിലെ പ്രശസ്ത ഗായകരായ നൂഹ് ബീമാപള്ളി, അഷ്റഫ് വലിയോറ, മുംതാസ് അബ്ദുറഹ്‌മാന്‍, ശിഫാന ഷാജി എന്നിവര്‍ ഗാനമേളക്ക് നേതൃത്വം നല്‍കി. ഹിബ ശരീഫ്, ഷിനാസ് ഫാത്തിമ എന്നിവരുടെ ഡാന്‍സും, ഇസ്സ ഐറിന്‍ നടത്തിയ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

2024-25 വര്‍ഷത്തെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ എക്‌സിക്യുട്ടീവ് അംഗം കബീര്‍ കൊണ്ടോട്ടിയുടെ മകള്‍ കദീജ സഫ്രീന വട്ടപറമ്പിന് കൊണ്ടോട്ടി സെന്ററിന്റെ ഉപഹാരം മൊയ്തീന്‍ കോയ കടവണ്ടി നല്‍കി. 2026-28 വര്‍ഷത്തെ പുതിയ മെമ്പര്‍ഷിപ്പ് ഹസ്സന്‍ കൊണ്ടോട്ടിക്ക് നല്‍കി ഉല്‍ഘാടനകര്‍മ്മം നിര്‍ച്ചഹിച്ചു.

കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് മൊയ്തീന്‍ കോയ കടവണ്ടിയുടെ അധ്യക്ഷതയില്‍ സലീം മധുവായി വാര്‍ഷിക പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. കബീര്‍ കൊണ്ടോട്ടി, എ.ടി ബാവ തങ്ങള്‍, ഹസ്സന്‍ കൊണ്ടോട്ടി, ശരീഫ് നീറാട്, സലീം നാണി, ബഷീര്‍ കൊമ്മേരി, നവാസ് ബീമാപ്പള്ളി, സിദ്ദീഖ് ഒളവട്ടൂര്‍, റഫീഖ് ചെമ്പന്‍, ജംഷി ബാവ കാരി, അഷ്റഫ് അഞ്ചലാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
കബീര്‍ നീറാട്, ഇര്‍ഷാദ് കളത്തിങ്ങല്‍, ജംഷി കടവണ്ടി, ശാലു വാഴയൂര്‍, ഹിദായത്ത്, റഫീഖ് മധുവായി, മായിന്‍ കുമ്മാളി, എടി നസ്റു, പി.സി. അബുബക്കര്‍, നംഷീര്‍ കൊണ്ടോട്ടി, ഇസ്മായില്‍ നെടിയിരുപ്പ്, ലത്തീഫ് മക്ക, എ.ടി. നാണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചിത്രം: പ്ലസ്ടുവിന് ജിദ്ദ ഇന്ത്യന്‍ ഇന്റന്‍നാഷണല്‍ സ്‌കൂളില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ സഫ്രീന കദീജ വട്ടപറമ്പിന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ ഉപഹാരം പ്രസിഡന്റ് മൊയ്തീന്‍ കോയ കടവണ്ടി നല്‍കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026