l o a d i n g

ഗൾഫ്

മലയാള നാടകവേദി ദമ്മാം ഉദ്ഘാടനവും, ലോഗോ പ്രകാശനവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

ദമ്മാം: ദമ്മാമില്‍ പുതിയ ഒരു നാടകസംഘം നിലവില്‍ വന്നു. ഫെബ്രുവരി 5 വൈകീട്ട് ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമ നിര്‍മ്മാതാവും സാഹിത്യകാരനുമായ മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള നാടക വേദിയുടെ ലോഗോ പ്രകാശനം രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീ ബിജു കല്ലുമല നിര്‍വഹിച്ചു.

സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മക്ബൂല്‍ മുഖ്യ പ്രഭാഷണം നടത്തി. കിഴക്കന്‍ പ്രവിശ്യയിലെ നാടക സ്‌നേഹികളെ കണ്ടെത്തി പ്രൊഫഷണല്‍ നാടകങ്ങള്‍ക്കൊപ്പം ചെറുനാടകങ്ങളും, പരീക്ഷണ നാടകങ്ങളും, കുട്ടികളുടെ നാടകങ്ങളും നാടക ശില്പശാലകളും പരിശീലനങ്ങളും ലക്ഷ്യമിട്ടുകൊണ്ടാണ് മലയാള നാടകവേദി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. നാടക കലയുടെ വിവിധ വശങ്ങളെക്കുറിച്ച് മുഖ്യാതിഥികള്‍ സംസാരിച്ചു.

മലയാള നാടക വേദി പ്രസിഡന്റ് ഷാജി മതിലകം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ നൗഷാദ് മുത്തലീഫ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ജേക്കബ് ഉതുപ്പ് മലയാള നാടക വേദിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി റോബിന്‍ ടൈറ്റസ് കൃതജ്ഞത രേഖപ്പെടുത്തിയ ചടങ്ങില്‍ ട്രഷറര്‍ ഹുസൈന്‍ ചമ്പോളില്‍ മോഡറേറ്റര്‍ ആയിരുന്നു. കല്യാണി ബിനു പ്രാര്‍ത്ഥന ഗീതം ആലപിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ മനാഫ് പാലക്കാട്, ജോയിന്റ് സെക്രട്ടറി അന്‍ഷാദ് തകടിയേല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ആഇക, വിനോദ് കുഞ്ഞു, വിനോദ് യുകെ.ബി, ലാല്‍ജി വര്‍ഗീസ്, അനില്‍ ട്രിവാന്‍ഡ്രം, റുബീന അന്‍ഷാദ്, മിനി ജോസഫ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഷബീര്‍ ചാത്തമംഗലം, നജ്മുസമന്‍ കുളങ്ങരത്തൊടി, ഡോ. സിന്ധു ബിനു, ശ്രീമതി ലീന ഉണ്ണികൃഷ്ണന്‍, നവാസ് ചൂനാടന്‍, അറ്. ഞ ഷഹ്ന, ബിനു കുഞ്ഞ് ,സതീഷ്‌കുമാര്‍ ജുബൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026