l o a d i n g

ഗൾഫ്

പ്രവാസ മണ്ണില്‍ പത്തനംതിട്ടയുടെ പെരുമ; പി.ജെ.എസ് 'അമൃതോത്സവം-2026' വ്യാഴാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

ജിദ്ദ: പ്രവാസലോകത്തെ പത്തനംതിട്ടക്കാരുടെ സ്പന്ദനമായി, 17 വര്‍ഷമായി ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പതിനേഴാം വാര്‍ഷികം ആഘോഷിക്കുന്നു. 'അമൃതോത്സവം-2026' എന്ന വര്‍ണ്ണാഭമായ കലാസന്ധ്യ 12 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് തഹ്ലിയ റോഡിലുള്ള ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ കമലേഷ് കുമാര്‍ മീണ മുഖ്യാതിഥിയായി പങ്കെടുക്കും. സംഗീതവും നൃത്തവും കോര്‍ത്തിണക്കിയ കലാവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ മ്യൂസിക് നൈറ്റാണ് പ്രധാന ആകര്‍ഷണം.

പ്രശസ്ത സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍, പ്രമുഖ ഗായിക മീംസ് മി (മീമ മുര്‍ഷിദ്), ഗായകന്‍ കലാഭവന്‍ രാജേഷ് എന്നിവര്‍ സംഗീത നിശ നയിക്കും. ഫിനോം അക്കാദമി അവതരിപ്പിക്കുന്ന 'പഞ്ചഭൂതം' പ്രമേയമായ നൃത്തം, ബിന്ദു സണ്ണി ഒരുക്കുന്ന ലേഡീസ് വിങ്ങിന്റെ നൃത്തം, ദീപിക സന്തോഷും ഗൗരി നന്ദനയും ചേര്‍ന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ നൃത്തം എന്നിവയും ഷറഫ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പി.ജെ.എസ് ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ജൂനിയര്‍ ടീമിന്റെ നൃത്ത പ്രകടനങ്ങളും ആഘോഷങ്ങള്‍ക്ക് മിഴിവേകും.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. അന്തരിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗം ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പുരസ്‌കാരത്തിന് പ്രശസ്ത പിന്നണി ഗായിക മുംതാസ് അബ്ദു റഹ്‌മാനെ തിരഞ്ഞെടുത്തു. പി.ജെ.എസ് ഫൗണ്ടര്‍ മെമ്പര്‍ ഷാജി ഗോവിന്ദിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജിദ്ദയിലെ ആതുരസേവന രംഗത്തെ പ്രമുഖനും ഗുലൈല്‍ പോളി ക്ലിനിക് മാനേജിങ് ഡയറക്ടറുമായ അര്‍ഷാദ് നൗഫലിന് സമ്മാനിക്കും. ജിദ്ദയിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവും സംഘടനയുടെ മുന്‍ രക്ഷാധികാരിയുമായ അലി റാവുത്തര്‍ തേക്കുതോടിനെ 'പി.ജെ.എസ് ഐക്കണ്‍ ഓഫ് ദി ഇയര്‍' ആയി ആദരിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ചിത്ര നായര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്യും.

സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്് വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം വിശദീകരിച്ചു. സന്തോഷ് നായര്‍, മാത്യു തോമസ്, അനില്‍ കുമാര്‍ പത്തനംതിട്ട, ജയന്‍ നായര്‍, എബി കെ. ചെറിയാന്‍, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വര്‍ഗീസ്, ഷാനവാസ് തുടങ്ങിയ ഭാരവാഹികളും പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026