l o a d i n g

ഗൾഫ്

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം നാളെ ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 11, 2026

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റര്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ രാത്രി 11 മണി വരെ ഉണ്ടായിരിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് തുടങ്ങി രാത്രി 11 മണിയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ഗ്രീന്‍, ബ്ലു, റെഡ്, യെല്ലോ എന്നീ ഹൗസുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. തജ് വീദ്, ഹിഫ്ള്, മലയാള ഗാനം, അറബിഗാനം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, അറബി സംഘഗാനം, മലയാള സംഘഗാനം, കിഡ്‌സ് വിഭാഗത്തിലുള്ള കുട്ടികളുടെ ഒപ്പന, അറബിക് നഷീദ്, അല്‍ഫിത്റ കുട്ടികളുടെ പ്രത്യേക പരിപാടികള്‍ എന്നിവക്ക് പുറമെ സ്റ്റേജിതര മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പരിപാടികള്‍ നേരില്‍ വീക്ഷിക്കുവാന്‍ ജിദ്ദയിലെ പ്രവാസി സമൂഹത്തെ കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026