l o a d i n g

ഗൾഫ്

'കോഴിക്കോടന്‍സ്': വൈബ്സ് 26' ലോഞ്ചിങ് സെറിമണിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
February 12, 2026

റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ കോഴിക്കോടന്‍സിന്റെ ആറാം സീസണിന് പ്രൗഢോജ്വലമായ തുടക്കം. എക്‌സിറ്റ് പതിനെട്ടിലെ അഗാദീര്‍ ഇസ്തിറാഹയില്‍ 'വൈബ്സ് 26' എന്ന പേരില്‍ അരങ്ങേറിയ വര്‍ണാഭമായ ലോഞ്ചിങ് സെറിമണിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ചീഫ് ഓര്‍ഗനൈസറായി തെരെഞ്ഞെടുക്കപ്പെട്ട കെ സി ഷാജുവിന്റെ നേതൃത്വത്തില്‍ പതിനൊന്നംഗ സമിതിയും വനിതാ ലീഡേഴ്സ് ഗ്രൂപ്പുമാണ് നിലവില്‍വന്നത്. കോഴിക്കോടന്‍സ് രക്ഷാധികാരികളായ സിറ്റി ഫ്‌ലവര്‍ മാനേജിങ് ഡയറക്ടര്‍ അഹ്‌മദ് കോയ, ലുഹാ ഗ്രൂപ്പ് എം. ഡി. ബഷീര്‍ പാരഗണ്‍ , വി. കെ. കെ. അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ലോഞ്ചിങ് സെറിമണി ഉല്‍ഘാടനം നിര്‍വഹിച്ചു. നൂതന പരിപാടികളിലൂടെ കോഴിക്കോടന്‍സ് അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസിക - സാംസ്‌കാരിക - വ്യെക്തിത്വ വളര്‍ച്ച ശക്തിപ്പെടുത്തുകയായിരിക്കും ഈ സീസണില്‍ മുഖ്യ പരിഗണയെന്ന് ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജു പറഞ്ഞു.

ഫൗണ്ടര്‍ മെമ്പര്‍മാരായ മുനീബ് പാഴൂര്‍, മിര്‍ഷാദ് ബക്കര്‍, മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ധീന്‍, മുജീബ് മൂത്താട്ട്, റാഫി കൊയിലാണ്ടി, കബീര്‍ നല്ലളം എന്നിവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പുകളുടെ ലീഡുമാരും സന്നിഹിതരായിരുന്നു.

കോഴിക്കോടന്‍സ് കരിയര്‍ വിഭാഗമായ 'എജ്യൂകോര്‍' അംഗങ്ങളുടെ സംഗമം ഫൗണ്ടര്‍ ഒബ്സര്‍വര്‍ മുനീബ് പാഴൂര്‍ ഉല്‍ഘാടനം ചെയ്തു. മൈമൂന അബ്ബാസ്, നിസാര്‍ വേങ്ങേരി, ഫെബിന നിസാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന കോഴിക്കോടന്‍സ് 'എജ്യൂകോര്‍' അംഗങ്ങളായ ഹെനിന്‍ ഫാത്തിമ (കെയ്‌റോ യൂണിവേഴ്‌സിറ്റി), ഇഷാന്‍ കബീര്‍ (ആസ്ത്രേലിയ), മിസ്ഹബ് മുഹ്യുദ്ധീന്‍ (ഇറ്റലി), നൗറീന്‍ സഹീര്‍ (ബാംഗ്ലൂര്‍), ആയിഷ സംറ ഹര്‍ഷദ് (മലേഷ്യ), ഫെമിന്‍ ഫാത്തിമ (ഷാര്‍ജ - യു എ ഇ), ആദിത്യ അനില്‍കുമാര്‍ (കാനഡ), ശദ ശംസുദ്ധീന്‍ (ഇംഗ്ലണ്ട്), റാനിയ റഷീദ് (ഇന്ത്യ), ഷഹദ ഫാത്തിമ (ഇന്ത്യ) എന്നിവര്‍ സംസാരിച്ചു.

റിയാദ് മാരത്തോണ്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഹീര്‍ മുഹ്യുദ്ധീനുള്ള മെമന്റോ ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജു കൈമാറി. കോഴിക്കോടന്‍സ് കുടുംബാംഗങ്ങളുടെ ഡാന്‍സ്, കുട്ടികളുടെ ഫാഷന്‍ പരേഡ്, ഗാനസന്ധ്യ തുടങ്ങിയ വര്‍ണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി. ലക്കി ഡ്രോ നറുക്കെടുപ്പില്‍ വിജയിയായ റാഫി കൊയിലാണ്ടിക്ക് അറബ് കണ്‍സള്‍ട്ട് ഹൗസ് സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് സമ്മാനം വിതരണം ചെയ്തു.

മൈമൂന അബ്ബാസ്, മുംതാസ് ഷാജു, സജീറ ഹര്‍ഷദ്, സുമിത മുഹ്യുദ്ധീന്‍, മോളി മുജീബ്, ശാലിമ റാഫി, ഫിജിന കബീര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോടന്‍സ് വനിതകളുടെ സോഷ്യല്‍ മീഡിയ വൈറല്‍ വീഡിയോ ആഘോഷം ഫരീദ ബഷീര്‍ കേക്ക് മുറിച്ചു നിര്‍വഹിച്ചു. എ. സി. എച്ച് ഡയറക്ടര്‍ ഷൈമിന്‍ നജീബ് സന്നിഹിതയായിരുന്നു.

ലീഡുമാരായ നിഹാദ് അന്‍വര്‍, റയീസ് കെ പി, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ഷാഹിന്‍, അബ്ദുല്‍ റഷീദ് പൂനൂര്‍, അനില്‍ മാവൂര്‍, സി ടി സഫറുള്ള, നിസാം ചെറുവാടി, അന്‍സാര്‍ കൊടുവള്ളി എന്നിവരും വനിതാ വിഭാഗം അംഗങ്ങളായ ഷെറിന്‍ റംഷി, റൈഹാന്‍ റയീസ്, ആയിഷ മിര്‍ഷാദ്, ആമിന ഷാഹിന്‍, നിതാശാ നിഹാദ്, രജനി അനില്‍, സല്‍മ ഫാസില്‍, ഫൗസിയ റഷീദ്, ലുലു സുഹാസ്, അനീഷ റഹീസ്, മാഷിദ മുനീബ് എന്നിവരും പരിപാടികള്‍ നിയന്ത്രിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: കോഴിക്കോടന്‍സ് സീസണ്‍ 6 ഭാരവാഹികള്‍ ലോഞ്ചിങ് സെറിമണിയില്‍ രക്ഷാധികാരികളോടൊപ്പം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026