l o a d i n g

ഗൾഫ്

പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി തുണച്ചു, ജമീല നാട്ടിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 12, 2026

റിയാദ്: പത്തുവര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കേളി കലാസാംസ്‌കാരിക വേദിയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു. അസുഖബാധിതനായ ഭര്‍ത്താവിന്റെ ചികിത്സക്കും മകളുടെ പഠനത്തിനുമായി 2016ല്‍ റിയാദിലെ അല്‍ഖര്‍ജില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തില്‍ കരാര്‍പ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് ജോലി മാറി. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്‌പോണ്‍സറുടെ കീഴിലായിരുന്നു ഇക്കാമ നിലനിന്നിരുന്നത്.

പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവര്‍ഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടെയാണ് ഭര്‍ത്താവിന്റെ ആകസ്മിക മരണം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായി സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ് അദ്ദേഹം മരണപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തര്‍ഹീലില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, സ്‌പോണ്‍സര്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ എക്‌സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും, ജമീല 'ഉറൂബ്' നിലയിലായതായും വ്യക്തമായി.

നിയമ നടപടികള്‍ ആരംഭിച്ചെങ്കിലും സമയത്തിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് നാട്ടില്‍ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താല്‍ക്കാലികമായി മാറ്റിവെക്കുകയും. തുടര്‍ന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വര്‍ഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും, വിഷയത്തില്‍ ഇടപെടാന്‍ കമ്മിറ്റിയംഗം നാസര്‍ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

നാസര്‍ പൊന്നാനി മുഖേന വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്‌സിറ്റ് വിസ ലഭിക്കുകയും ചെയ്തു. ഇതോടെ പത്തുവര്‍ഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026