l o a d i n g

ഗൾഫ്

പുതുയുഗ യാത്രയ്ക്ക് പ്രവാസി കരുത്ത്: റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

റിയാദ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന്റെ ആവേശത്തില്‍ പങ്കുചേര്‍ന്ന് ഒ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.

റിയാദിലെ ഒ.ഐ.സി.സി. ആസ്ഥാനമായ സബര്‍മതിയില്‍ നടന്ന സംഗമം ഒ.ഐ.സി.സി. ചുമതലയും മലപ്പുറം ഡി.സി.സി. ചാര്‍ജും വഹിക്കുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ നൗഫല്‍ പാലക്കെടാന്‍, ഗ്ലോബല്‍ നേതാവ് റസാഖ് പൂക്കോട്ടുംപാടം , ജില്ലാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന രഘുനാഥ് പറശിനിക്കടവ് എന്നിവര്‍ മുഖ്യാതിഥികളായി.

കേരളത്തിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ഈ പോരാട്ടത്തിന് പ്രവാസലോകത്തിന്റെ പൂര്‍ണ്ണ പിന്തുണ സംഗമം വാഗ്ദാനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍, അമീര്‍ പാണ്ടിക്കാട് , ബഷീര്‍ കോട്ടക്കല്‍, അന്‍സാര്‍ വാഴക്കാട്, ഷമീര്‍ വണ്ടൂര്‍, വനിതാ വേദി ട്രഷറര്‍ സൈഫുന്നിസ സിദ്ധീഖ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, മീഡിയ കോര്‍ഡിനേറ്റര്‍ അലി അഹമ്മദ് ആസാദ്, ഉമര്‍ അലി അക്ബര്‍, അന്‍സാര്‍ നൈതല്ലൂര്‍, മുജീബ് സി.ഡി, ജില്ലാ ട്രഷറര്‍ ഷറഫു ചുറ്റന്‍, ജലീല്‍ തിരൂര്‍, ഷാജു തുവ്വൂര്‍, പ്രഭാകരന്‍, ഉണ്ണി വാഴയൂര്‍, ബനൂജ്, അക്ബര്‍ ഷാ, ഇസ്മായില്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026