l o a d i n g

ഗൾഫ്

വിലങ്ങാടിന് കൈത്താങ്ങായി 'കോഴിക്കോടന്‍സ്' റിയാദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

റിയാദ്: പ്രവാസി കൂട്ടായ്മയായ 'കോഴിക്കോടന്‍സ്' വിലങ്ങാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യ ഭവനം വിലങ്ങാട് പുതുതായി നിര്‍മിച്ച വീട്ടുപരിസരത്ത് വെച്ച് ഇന്ന് നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി.യുടെ സാന്നിധ്യത്തില്‍ കോഴിക്കോടന്‍സ് പ്രതിനിധികള്‍ കുടുംബത്തിന് താക്കോല്‍ കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരന്തസമയത്ത് സര്‍ക്കാര്‍-സന്നദ്ധ സംഘടനകളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാതിരുന്ന വിലങ്ങാട് മേഖലയ്ക്ക് മുന്‍ഗണന നല്‍കിയാണ് കോഴിക്കോടന്‍സ് ഈ പുനരധിവാസ പദ്ധതി നടപ്പാക്കിയത്. ദുരന്തഭൂമിയിലേക്ക് സ്വന്തം പ്രതിനിധികളെ നേരിട്ട് അയച്ച് കൃത്യമായ പഠനം നടത്തിയ ശേഷമാണ് സംഘടന പദ്ധതിക്ക് രൂപം നല്‍കിയതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വയനാട്ടിലും വിലങ്ങാടുമായി നിരവധി സഹായ പ്രഖ്യാപനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായിരുന്നെങ്കിലും, ഏറ്റവും വേഗത്തില്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ കഴിഞ്ഞത് റിയാദിലെ പ്രവാസി സമൂഹത്തിന് വലിയ അഭിമാനമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു, പുനരധിവാസ കമ്മിറ്റി കണ്‍വീനര്‍ റാഫി കൊയിലാണ്ടി, ഫൗണ്ടര്‍ മെമ്പറും പദ്ധതി ഉപദേശക സമിതി അംഗവുമായ മുനീബ് പാഴൂര്‍, മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ സഹീര്‍ മുഹ്യുദ്ദീന്‍, കബീര്‍ നല്ലളം എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026