l o a d i n g

ഗൾഫ്

സൗദി മലയാളി സമാജം ഒ എന്‍ വി അനുസ്മരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

ദമ്മാം: മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഒ.എന്‍.വി കുറുപ്പിന്റെ ഓര്‍മ്മയില്‍ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.ടി അലവി ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും, സാംസ്‌കാരികപ്രവര്‍ത്തകയുമായ ഡോക്ടര്‍ സിന്ധു ബിനു അനുസ്മരണ പ്രഭാഷണം നടത്തി. അനിതരസാധാരണമായ തന്റെ രചനാ വൈഭവം കൊണ്ട് മലയാളത്തെ ഭാവസാന്ദ്രമാക്കിയ കവിതകള്‍ സമ്മാനിച്ച, അവിസ്മരണീയ ഗാനങ്ങളുടെ കുളിര്‍മഴ പൊഴിയിച്ച അതുല്യപ്രതിഭയായിരുന്നു ഒ.എന്‍.വി എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം ജ്വലിച്ചു നിന്ന അപൂര്‍വ്വതയായിരുന്നു ഒഎന്‍വി കുറുപ്പിനെ വ്യത്യസ്തനാക്കിയത്. മലയാളിയുടെ മനം കവര്‍ന്ന പ്രിയ കവിയുടെ കവിതകള്‍ ചൊല്ലിയും, ഹൃദ്യമായ ഗാനങ്ങള്‍ ഓര്‍മ്മയില്‍ തിരികെയെത്തിച്ചുമാണ് ഡോക്ടര്‍ സിന്ധു ബിനു അനുസ്മരണം നിര്‍വഹിച്ചത്.

ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം, നാലുമണിപ്പൂക്കള്‍ തുടങ്ങി നാല്‍പതിലേറെ കവിതാ സമാഹാരങ്ങളും, ഭാവതീവ്രമായ ഇരുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും, ഒട്ടനവധി നാടകഗാനങ്ങളും മലയാളത്തിന് സമര്‍പ്പിച്ചാണ് ഒ.എന്‍.വി മടങ്ങിയത്. കവിതയേയും, സിനിമാഗാനശാഖയേയും ഇത്രയുമധികം ജനകീയമാക്കിയ മറ്റൊരു കവിയും നമുക്കില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ആബിദ് അടിവാരം പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷാജി മതിലകം, ഷബീര്‍ ചാത്തമംഗലം, മാലിക് മഖ്ബൂല്‍, ഷബ്ന നജീബ്, അനില്‍ റഹീമ, മുസ്തഫ കണ്ണൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, നജ്മുസ്മാന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. മലയാളി സമാജം ഭാരവാഹികളായ മുരളീധരന്‍, ഫെബിനാ നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, സഹീര്‍ മജ്ദാല്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. റൗഫ് ചാവക്കാട് അവതാരകനായിരുന്നു. ചടങ്ങില്‍ ലീനാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും നജ്മുസ്മാന്‍ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026