l o a d i n g

ഗൾഫ്

റമദാന്‍ മുന്നൊരുക്കം: ഹഫര്‍ അല്‍ ബാത്തീനില്‍ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

ഹഫര്‍ അല്‍ ബാത്തീന്‍: വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തബാങ്കുകളില്‍ അനുഭവപ്പെടാറുള്ള രക്തദൗര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍ കമ്മിറ്റി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമദാന്‍ കാലയളവില്‍ പകല്‍ സമയത്തെ നോമ്പ് കാരണം രക്തദാതാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാറുണ്ട്. ഇത് അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമുള്ളവര്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഒ.ഐ.സി.സി വര്‍ഷങ്ങളായി ഇത്തരമൊരു മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്നത്.

പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയോടെ നടന്ന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രക്തം നല്‍കാന്‍ മുന്നോട്ടുവന്നു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും വലിയ ആവേശമാണ് പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്.

ക്യാമ്പിന്റെ സംഘാടനത്തിന് വിബിന്‍ മറ്റത്ത്, സൈഫുദ്ധീന്‍ പള്ളിമുക്ക്, റാഫി പരുതൂര്‍, ജിതേഷ് തെരുവത്ത്, ഷബ്നാസ് കണ്ണൂര്‍, ജോമോന്‍ ജോസഫ്, ജോബി ആന്റണി, അബ്ദുള്‍ സമദ്, ഷാനവാസ് മഹീന്‍, ഉസ്മാന്‍ പള്ളങ്ങല്‍, അബ്ദുള്‍ ഗഫൂര്‍, സിദ്ധിഖ് ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

രക്തം ദാനം ചെയ്തവര്‍ക്കും ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ചവര്‍ക്കും ഒ.ഐ.സി.സി നേതൃത്വവും ബ്ലഡ് ബാങ്ക് അധികൃതരും നന്ദി രേഖപ്പെടുത്തി. നാടിന്റെയും പ്രവാസ ലോകത്തിന്റെയും നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വരും നാളുകളിലും സജീവമായി തുടരുമെന്ന് ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍ കമ്മിറ്റി അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026