l o a d i n g

ഗൾഫ്

റിയാദ് കേളിക്ക് പുതിയ നേതൃത്വം; ഗഫൂര്‍ ആനമങ്ങാട് പ്രസിഡന്റ്, സുനില്‍ കുമാര്‍ സെക്രട്ടറി, മധു ബാലുശ്ശേരി ട്രഷറര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് ദ്വിദിന കേന്ദ്ര സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുകൊണ്ട് സമാപിച്ചു. ഗഫൂര്‍ ആനമങ്ങാടിനെ പ്രസിഡന്റായും സുനില്‍ കുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മധു ബാലുശ്ശേരിയാണ് പുതിയ ട്രഷറര്‍.

രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തിനൊടുവില്‍ ഭരണഘടനാ ഭേദഗതി അംഗീകരിച്ച് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മറ്റിയാണ് നിലവില്‍ വന്നത്. 73 യൂണിറ്റുകളിലെയും 15 ഏരിയ കമ്മറ്റികളിലെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രൊഫ. എം.എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറി: സുനില്‍ കുമാര്‍, ട്രഷറര്‍: മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റുമാര്‍: റഫീഖ് ചാലിയം, രാമകൃഷ്ണന്‍ ധനുവച്ചപുരം. ജോയിന്റ് സെക്രട്ടറിമാര്‍: ഷാജി റസാഖ്, രജീഷ് പിണറായി, ജോയിന്റ് ട്രഷറര്‍: സിംനേഷ് വയനാന്‍.

സെക്രട്ടറിയേറ്റ് അംഗങ്ങള്‍: കാഹിം ചേളാരി, നസീര്‍ മുള്ളൂര്‍ക്കര, ജോസഫ് ഷാജി. ഇവര്‍ക്ക് പുറമെ ലിപിന്‍ പശുപതി, സതീഷ് കുമാര്‍ വളവില്‍, ഷെബി അബ്ദുല്‍ സലാം, സുധീര്‍ പൊരേടം, നൗഫല്‍ സിദ്ധീഖ്, സുരേഷ് പെരിന്തല്‍മണ്ണ, നൗഫല്‍ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയില്‍, സജീവ് കുമാര്‍, ഹാരിസ് മണ്ണാര്‍ക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിന്‍ കൂവള്ളൂര്‍, കിഷോര്‍ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിന്‍, സുജിത്ത്, അനീഷ് അബൂബക്കര്‍, ഷാജി കെ.കെ., ബിജി തോമസ്, ജാഫര്‍ ഖാന്‍, കൃഷ്ണന്‍കുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനില്‍ സുകുമാരനെയും സമ്മേളനം തെരഞ്ഞെടുത്തു.

പ്രതിനിധി സമ്മേളനം സെബിന്‍ ഇഖ്ബാല്‍, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയല്‍ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭരണഘടനാ ഭേദഗതിയും സുരേഷ് കണ്ണപുരവും, വരവ്-ചിലവ് കണക്കുകള്‍ ജോസഫ് ഷാജിയും അവതരിപ്പിച്ചു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണക്കുകള്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.

വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, സീബാ കൂവോട്, ചന്ദ്രന്‍ തെരുവത്ത്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വരും വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. പുതിയ സെക്രട്ടറി സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026