l o a d i n g

ഗൾഫ്

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്റര്‍ ആര്‍ട്ട്‌സ് ഫെസ്റ്റ് 2025-26: ബ്ലു ഹൗസും യെല്ലോ ഹൗസും ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ജിദ്ദ: വിദ്യാര്‍ത്ഥികളുടെ ഭാവനകള്‍ക്ക് വര്‍ണപ്പൊലിമയേകിയ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്റര്‍ വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റ് 2025-26 ശ്രദ്ധേയമായി. കൊച്ചു കൂട്ടുകാരുടെ തനിമയാര്‍ന്ന കലാ പ്രകടനങ്ങള്‍ കാണികളുടെ കണ്ണിനും കാതിനും കുളിര്‍മ നല്‍കി. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ ഉദഘാടനം ചെയ്തു. സമാധാനത്തിന്റെയും ശാന്തിയുടെയൂം വാഹകരായി ധര്‍മനിഷ്ഠയുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്ററിന്റെ ശ്രമം ഏറെ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ സര്‍ഗശേഷി വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഖുര്‍ആന്‍ : ഹിഫ്‌ള് - തജ് വീദ്, പ്രസംഗം : ഇംഗ്ലീഷ് - മലയാളം, ഗാനം: മലയാളം - അറബി, എന്നിങ്ങനെയുള്ള സ്റ്റേജ് പരിപാടികള്‍ക്ക് പുറമെ സ്റ്റേജിതര മത്സരങ്ങളായ കയ്യെഴുത്ത്, കഥാരചന, പദനിര്‍മ്മാണം, ബാങ്ക് വിളി എന്നിവയും സംഘടിപ്പിച്ചു.

ജിദ്ദയിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജമാല്‍ പാഷ, സോഫിയ സുനില്‍, അഹ് മദ് കുറ്റൂര്‍, അബ്ദുല്‍ റഹ്‌മാന്‍ ഉമരി, ശംസുദ്ദീന്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, ഹുസൈന്‍ തൈക്കാട്ട്, അമീന്‍ നസൂഹ്, ലൈല ടീച്ചര്‍, ശക്കീല ടീച്ചര്‍, ഹമീദ ടീച്ചര്‍, സമീറ ടീച്ചര്‍, ശഹീന്‍ അമീന്‍, ഖുബൈബ് കൊച്ചി,ശൈഖ് ഹാഫിദ് അബ്ദുല്‍ ക്കരീം, ഹാഫിദ് ശൈഖ് അബ്ദുല്ല,ഹാഫിദ് ശൈഖ് റായിദ് എന്നിവര്‍ മത്സരങ്ങളുടെ വിധി നിര്‍ണ്ണയിച്ചു.

വിദ്യാര്‍ത്ഥികളെ കിഡ്‌സ്, ജൂനിയര്‍ സീനിയര്‍ , സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗമാക്കി തിരിച്ച് നാല് ഹൗസുകളാക്കി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായിട്ടായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആണ്‍കുട്ടികളില്‍ 132 പോയിന്റ് നേടി ബ്ലു ഹൗസും പെണ്‍കുട്ടികളില്‍ 148 പോയിന്റ് നേടി യെല്ലോ ഹൗസും 2025 - 2026 അദ്ധ്യയന വര്‍ഷത്തെ ചാമ്പ്യന്‍മാരായി.

സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ സയാന്‍ സിയാദും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ അയ്മന്‍ ആഷിഖും സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ റുവാ ഹനീനും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ സൈനബ് സറിനും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.

കിഡ്‌സ് വിഭാത്തില്‍ കുരുന്നുകളുടെ അറബിക് നഷീദ്, ഒപ്പന, കോല്‍ക്കളി തുടങ്ങിയ അവതരണങ്ങള്‍ ശ്രദ്ധേയമായി. കൃത്യമായ മത പഠനത്തോടെപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ അല്‍ ഫിത്‌റ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേക പ്രകടനങ്ങളും കൈയടി നേടി.

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ സെന്റര്‍ പി.ടി.എം. പ്രസിഡണ്ട് ആരിഫ് കൊല്ലം, ജിദ്ദയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഇബ്‌നു തൈമിയ സെന്ററിലെ അധ്യാപകര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ കെ.എന്‍.എം ഗള്‍ഫ് സെക്ടര്‍ 2025-26 പൊതുപരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമെന്റോകളും ചടങ്ങില്‍ സമ്മാനിച്ചു.

സര്‍ഗാത്മക കഴിവുകള്‍ ധാര്‍മികമായി വിനിയോഗിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ നൂരിഷ വള്ളിക്കുന്ന് പറഞ്ഞു. ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്റര്‍ പ്രിന്‍സിപ്പല്‍ ശിഹാബ് സലഫി പരിപാടികള്‍ നിയന്ത്രിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയ അദ്ധ്യാപിക - അദ്ധ്യാപകരുടെ പ്രയത്‌നത്തെയും വാര്‍ഷികത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ മദ്രസ കമ്മിറ്റിയെയും ശിഹാബ് സലഫി പ്രശംസിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026