l o a d i n g

കായികം

ഫോര്‍മുല -ഇ : ട്രാക്കില്‍ മിന്നല്‍പിണരുകള്‍ സൃഷ്ടിച്ച് ജിദ്ദ ഇ -പ്രിയ്ക്ക് സമാപനം

മുസാഫിര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ജിദ്ദ : ഫോര്‍മുല ഇ-പ്രി അഞ്ചാം റൗണ്ടിന്റെ സെമി ഫൈനല്‍ മത്സരം ചെങ്കടല്‍ തീരത്തെ പുളകം കൊള്ളിച്ചു. സൗദികളും വിദേശികളുമായ ആയിരക്കണക്കിന് കാറോട്ട തല്‍പരര്‍ ശനിയാഴ്ച സായാഹ്നത്തില്‍ ജിദ്ദയില്‍ ജനസാഗരം തീര്‍ത്തു. ഇന്ത്യക്ക് അഭിമാനമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ വിജയക്കൊടി നാട്ടി ജാഗ്വാര്‍ വിജയക്കുതിപ്പ് നടത്തി.

ഫോര്‍മുല ഇ. അഞ്ചാം റൗണ്ടില്‍ അന്റോണിയോ ഫെലിക്‌സ് ഡി കോസ്റ്റയും അദ്ദേഹത്തിന്റെ ടീമായ ജാഗ്വാര്‍ ടി.സി.എസ് റേസിംഗുമാണ് വിസ്മയകരമായ വിജയം കൈവരിച്ചത്. പോര്‍ട്ടുഗല്‍ താരം ഡികോസ്റ്റ ഒന്നാമനായി തന്റെ ജാഗ്വാറുമായി ഫിനിഷ് ചെയ്തപ്പോള്‍, സെബാസ്റ്റ്യന്‍ ബ്യൂമി രണ്ടാമതായും നിലവിലെ ചാമ്പ്യന്‍ ഒലിവര്‍ റൗലാന്‍ഡ് മൂന്നാമതായും എത്തി പോഡിയം പൂര്‍ത്തിയാക്കി. ഇനി വിവിധ ലോകനഗരങ്ങളില്‍ തുടര്‍ന്നുള്ള അവസാന ഘട്ട മത്സരങ്ങളും ലണ്ടനില്‍ ഫൈനല്‍ മത്സരവും നടക്കും.

ജാഗ്വാര്‍ ടീമിനൊപ്പമുള്ള ഡി കോസ്റ്റയുടെ ആദ്യ വിജയമാണിത്. ടീമിന്റെ മികച്ച റേസ് സ്ട്രാറ്റജിയാണ് ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വിലയിരുത്തപ്പെട്ടു. ഇലക്ട്രിക് സിംഗിള്‍ സീറ്റര്‍ മത്സര ഇനത്തില്‍ ഇരുപത് ടീമുകളാണ് മാറ്റുരച്ചത്. മുപ്പത് റൗണ്ടുകളായിരുന്നു ദൂരം. ഇ -പ്രിയ്ക്ക് ആവേശം പകര്‍ന്ന് ജിദ്ദ കോര്‍ണിഷില്‍ വിഖ്യാത ഗായകര്‍ പങ്കെടുത്ത ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറി. നഗരത്തെ വര്‍ണാഭമാക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഫോര്‍മുല -ഇയ്ക്ക് സമാപനമായത്.

പടം : ഫോര്‍മുല -ഇ സെമിഫൈനല്‍ വിജയി ജാഗ്വാര്‍ ഇലക്ട്രിക് കാറോടിച്ച അന്റോണിയോ ഫെലിക്‌സ് ഡി കോസ്റ്റ.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026