l o a d i n g

ഗൾഫ്

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി 'കുടുംബ സുരക്ഷാ പദ്ധതി 2026' ലോഞ്ച് ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെ അഭിമാന പദ്ധതിയായ 'കരുതലിന്റെ സാന്ത്വന സ്പര്‍ശം' കുടുംബ സുരക്ഷാ പദ്ധതി - 2026 ലോഞ്ചിംഗും കോഡിനേറ്റേഴ്‌സ് മീറ്റും ശറഫിയ്യ ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പദ്ധതിയുടെ അംഗത്വ വിതരണ പ്രഖ്യാപനം നിര്‍വ്വഹിച്ചു.

നീണ്ട 26 വര്‍ഷങ്ങളായി പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഈ പദ്ധതി മുമ്പോട്ട് കൊണ്ടുപോകുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അംഗം മരണപ്പെട്ടാല്‍ 5 ലക്ഷം വരെ ആശ്രീതര്‍ക്ക് നല്‍കുന്ന സഹായവും, അംഗം മരണപ്പെട്ടാല്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കായി അടിയന്തിര ധനസഹായം നല്‍കുന്നത് ഉള്‍പ്പെടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ നിശ്ചിത വര്‍ഷം തുടര്‍ച്ചയായി അംഗത്വം തുടരുന്നവര്‍ക്ക് 25000 രൂപ വരെ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് ആനുകൂല്യം. ചികിത്സ സഹായം, അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാന്‍ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാല്‍ നല്‍കുന്നത് അടക്കമുള്ള സഹായങ്ങള്‍ തുടരുമെന്ന് യോഗത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രവാസം നിര്‍ത്തി നാട്ടില്‍ പോവുകയും അംഗത്വം നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് വീണ്ടും ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അവസരം നല്‍കുമെന്ന് സുരക്ഷാ സ്‌കീം ചെയര്‍മാന്‍ അഷ്‌റഫ് മുല്ലപ്പള്ളി അറിയിച്ചു.

ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞ യോഗത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.
ചെയര്മാന് കെ. കെ. മുഹമ്മദ്, ട്രഷറര്‍ ഇല്യാസ് കല്ലിങ്കല്‍, നാഷണല്‍ കെഎംസിസി സെക്രട്ടറി നാസര്‍ വെളിയങ്കോട്, ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, തുടങ്ങിയവര്‍ സംസാരിച്ചു പരിപാടിയില്‍ കോഡിനേറ്റര്‍മാര്‍ സംശയ നിവാരണം നടത്തി. കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നടത്തി. അബു കട്ടു പാറ നന്ദിയും പറഞ്ഞു.

ഫോട്ടോ : 'കുടുംബ സുരക്ഷാ പദ്ധതി 2026' ബ്രോഷര്‍ പ്രകാശനം വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി നിര്‍വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026