l o a d i n g

കേരള

അനാഥര്‍ക്ക് ഒരു അഭയകേന്ദ്രം: തറവാട് ഇരിട്ടി സന്തോഷ ഭവനം സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

കണ്ണൂര്‍: മുഴപ്പിലങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനാഥര്‍ക്കു അഭയം നല്‍കാന്‍ ലക്ഷ്യമിട്ട് ഇരിട്ടിയിലെ വിളക്കോട് കാപ്പുംകടവില്‍ നിര്‍മിച്ച തറവാട് സന്തോഷ ഭവനം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സമീര്‍ കോയക്കുട്ടി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എല്‍എ മുഖ്യാതിഥി ആയിരിന്നു.

സൗദി അറേബ്യയിലെ ജിദ്ദയിലെ സുമനസ്സുകളായ ഒരു പറ്റം കണ്ണൂര്‍ ജില്ലക്കാര്‍ വിഭാവനം ചെയ്ത ഒരു സംരംഭമാണ് നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ കഴിഞ്ഞ 17 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തറവാട് ഗ്രൂപ് ഓഫ് ഇന്‍സ്‌റിറ്റിയൂഷന്‍.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ നല്ലൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഗിരീഷ്, സിസ്റ്റര്‍ ബിനിത, വാര്‍ഡ് മെമ്പര്‍ സി.എച്ച്.ഷിഹാബ്, നൂര്‍ജഹാന്‍, റഹൂഫ് ഫൈസി, സി.ഹാരിസ് ഹാജി, എ.ഷിബു, എന്‍.വി.ഗിരീഷ് എന്നിവരും അതിഥികളായി പരിപാടിയില്‍ പങ്കെടുത്തു.

ഇരിട്ടി വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് അയൂബ് ഹാജിയും സെക്രട്ടറി അബ്ദുല്‍ സലാം പാണമ്പ്രവും മറ്റു നിര്‍വാഹക സമിതി അംഗങ്ങളും ഉദ്ഘാടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി നാസര്‍ എം.പി കെട്ടിട നിര്‍മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്‌റ് ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ മോച്ചേരി, മുഴപ്പിലങ്ങാട് തറവാട് പ്രസിഡന്റ് ഫസല്‍ ബാത്തല, തലശ്ശേരി തറവാട് പ്രസിഡന്റ് മുഹമ്മദ് ശരീഫ്, മറ്റ് ട്രസ്റ്റ് മെമ്പര്‍മാരായ അബ്ദുല്‍ ഖാദര്‍ പണക്കാട്ട്, അബ്ദുല്‍ അസീസ് നാലുപുരക്കല്‍ ബഷീര്‍ സിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ മുഹമ്മദ് സാദിക്ക് നന്ദി പറഞ്ഞു.

അനാഥ - അഗതികള്‍ക്കും കിടപ്പ് രോഗികള്‍ക്കും വഴിയിലുപേക്ഷിക്കപ്പെട്ട വര്‍ക്കും അഭയം നല്‍കാന്‍ ലക്ഷ്യമിട്ടാണു സ്ഥാപനം നിര്‍ച്ചിട്ടുള്ളത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026