l o a d i n g

ഗൾഫ്

പി.സി.എഫ് ജി.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

ജിദ്ദ: പീപ്പിള്‍സ് കള്‍ചറല്‍ ഫോറം (പി.സി.എഫ്) ജി.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 12-ന് ചേര്‍ന്ന ഓണ്‍ലൈന്‍ ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷത വഹിച്ചു. പി.ഡി.പി മലപ്പുറം ജില്ലാ സെക്രട്ടറിയും പി.സി.എഫ് ജില്ലാ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷാഹിര്‍ മൊറയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അംഗീകരിച്ച പുതിയ കമ്മിറ്റിയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി.സി.എഫ് ചുമതലയുമുള്ള മജീദ് ചേര്‍പ്പ് പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: കെ. ശിഹാബ് വേങ്ങര, സെക്രട്ടറി: ഷാഫി കഞ്ഞിപ്പുര, ട്രഷറര്‍: മുസ്തഫ തിരുനെല്ലി, വൈസ് പ്രസിഡന്റുമാര്‍: സൈതലവി വൈലത്തൂര്‍, ജിനാസ് ഏറനാട്, ഷംസു പതിനാറുങ്ങല്‍, ഇര്‍ഫാന്‍ പാലക്കല്‍, ജോയിന്റ് സെക്രട്ടറിമാര്‍: ലിംഷാദ് മമ്പുറം (മീഡിയ), അലി തൃപ്രങ്ങോട്, അബ്ദുല്‍ കരീം പൊന്മുണ്ടം, ഫാറൂഖ് പുതുപൊന്നാനി.

എസ്.ഐ.ആര്‍ പട്ടികയില്‍ നിന്ന് ന്യൂനപക്ഷ പേരുകള്‍ ഒഴിവാക്കുന്നതിനെതിരെയും, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും യോഗം ശക്തമായി പ്രതിഷേധിച്ചു. മുസ്ലിം-ദലിത്-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ഫാസിസ്റ്റ് ഭീകരതയെ ചെറുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026