l o a d i n g

ഗൾഫ്

തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

റിയാദ്: പുണ്യ മാസമായ റമദാന്‍ പ്രമാണിച്ച് റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി മണ്ഡലത്തിലെ വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം ( തംജീദ് സീസണ്‍-2) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 10 മുതല്‍ 15 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്ന മത്സരത്തില്‍ നാട്ടില്‍ നിന്നും വിദേശത്തു നിന്നും പങ്കെടുക്കാവുന്നതാണ്.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,001 രൂപ, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5,001 രൂപ, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,001 രൂപ വീതം സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരം ആയിരിക്കും. മത്സരത്തില്‍ ജഡ്ജസസിന്റെ വിധി അന്തിമമായിരിക്കും.

മദ്രസ - സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന പ്രസ്തുത മത്സരത്തില്‍ ദര്‍സ്, ഖുര്‍ആന്‍ ഹിഫ്‌ള്, അറബി കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ 28-02-2026 ന് മുമ്പ് താഴെയുള്ള വാട്‌സ് ആപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാനുള്ള വാട്‌സ് ആപ്പ് നമ്പര്‍: +91 7356829725

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026