l o a d i n g

ഗൾഫ്

സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

റിയാദ്- കഴിഞ്ഞ വാരാന്ത്യത്തില്‍ കിംഗ് അബ്ദുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, കാന്‍സര്‍, രക്തരോഗങ്ങള്‍ എന്നിവ ബാധിച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാത്തമായ സംഭാവനകള്‍ നല്‍കിയ സ്റ്റെം സെല്‍ ദാതാക്കളെ ആദരിച്ചു. സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ അസ്‌കറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ദാതാക്കള്‍ക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡലുകള്‍ സമ്മാനിച്ചു. മാനവികതയോടുള്ള പ്രതിബദ്ധതയുടെ അടയാളമായാണ് ഈ ആദരവ് നല്‍കപ്പെട്ടത്. മാരകമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന സ്റ്റെം സെല്‍ ദാതാക്കളെ ആദരിക്കുന്നതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് ഡോ. അല്‍ അസ്‌കര്‍ വ്യക്തമാക്കി.

സൗദി സ്റ്റെം സെല്‍ ഡോണര്‍ രജിസ്ട്രി 2011-ലാണ് സ്ഥാപിതമായതെന്നും നിലവില്‍ സ്റ്റെം സെല്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള 90,000 ദാതാക്കള്‍ ഇതില്‍ അംഗങ്ങളാണെന്നും കെയിംമാര്‍ക് സിഇഒ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിലൂടെ ഇതുവരെ ഇരുനൂറിലധികം രോഗികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സ്റ്റെം സെല്‍ രജിസ്ട്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍, ഇതിന്റെ ഗുണഭോക്താക്കളില്‍ 80 പേര്‍ ഏകദേശം 15 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026