l o a d i n g

ഗൾഫ്

സൗദിയിലെ ഏറ്റവും വലിയ ഓള്‍-ഇന്‍ക്ലൂസീവ് റിസോര്‍ട്ട് 'റിക്‌സോസ് മുര്‍ജാന' കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 17, 2026

ജിദ്ദ: സൗദി അറേബ്യയിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് റാബിഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ (KAEC) നിര്‍മ്മിച്ച 'റിക്‌സോസ് മുര്‍ജാന' (Rixos Murjana) റിസോര്‍ട്ട് ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖത്തീബ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ഓള്‍-ഇന്‍ക്ലൂസീവ് റിസോര്‍ട്ടാണിത്. ടൂറിസം ഡെവലപ്മെന്റ് ഫണ്ട്, ഇമാര്‍ ദി ഇക്കണോമിക് സിറ്റി, എഫ്.ടി.ജി ഡെവലപ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

കടല്‍ അഭിമുഖമായുള്ള 488 മുറികളും സ്യൂട്ടുകളും കൂടാതെ 33 അത്യാധുനിക വില്ലകളും റിസോര്‍ട്ടിലുണ്ട്. ഫിറ്റ്നസ് സെന്റര്‍, സ്പോര്‍ട്സ് കോംപ്ലക്‌സ്, കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. രാജ്യത്തെ ആദ്യത്തെ സംയോജിത ഹോട്ടല്‍ വാട്ടര്‍പാര്‍ക്ക് റിസോര്‍ട്ടിന്റെ ഭാഗമാണ്. ഇതില്‍ 11 വാട്ടര്‍ ആട്രാക്ഷനുകളാണുള്ളത്.

പദ്ധതി വഴി സൗദി പൗരന്മാര്‍ക്കായി 250 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കുടുംബ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഇത്തരം പദ്ധതികള്‍ നിര്‍ണായകമാണെന്ന് മന്ത്രി അഹമ്മദ് അല്‍-ഖത്തീബ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും സ്വദേശികളെയും ഒരേപോലെ ആകര്‍ഷിക്കാന്‍ ഈ ലക്ഷ്വറി റിസോര്‍ട്ടിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം ഡെവലപ്മെന്റ് ഫണ്ട് സി.ഇ.ഒ ഖുസൈ അല്‍-ഫഖ്രി, റിക്‌സോസ് ഹോട്ടല്‍സ് ചെയര്‍മാന്‍ ഫെത്താ തമിന്‍സ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026