l o a d i n g

ഗൾഫ്

'ഗള്‍ഫ് ലക്ഷ്യ 2026' പ്രവര്‍ത്തക ക്യാമ്പ് റിയാദില്‍; സംഘടനാ ശക്തീകരണത്തിന് ആഹ്വാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 17, 2026

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഗള്‍ഫ് ലക്ഷ്യ 2026' പ്രവര്‍ത്തക ക്യാമ്പ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഉത്സാഹഭരിതമായി നടന്നു. സംഘടനാ നവീകരണത്തിനും പ്രവര്‍ത്തകരുടെ ചിന്താ ദിശ നിര്‍ണ്ണയത്തിനുമായി ഒരുക്കിയ ക്യാമ്പ് രാഷ്ട്രീയ ബോധവല്‍ക്കരണത്തിനും സംഘടനാ അച്ചടക്കത്തിനും പുതുവഴികള്‍ തുറന്നുവെന്ന വിലയിരുത്തലോടെയാണ് സമാപിച്ചത്.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ചാലക്കുടി പാര്‍ലിമെന്റ് അംഗവും കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാനുമായ ബെന്നി ബഹന്നാന്‍ എം.പി. പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കോണ്‍ഗ്രസ് ആശയങ്ങളുടെ ശക്തമായ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം വെറും ഔപചാരികതയല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കെ പി സി സി ജനറല്‍ സെക്രട്ടറി പി എ സലിം, നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, സെന്‍ട്രല്‍ കമ്മിറ്റി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, കുഞ്ഞി കുമ്പള, നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, ശിഹാബ് കൊട്ടുകാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിഷാദ് ആലംകോട് സ്വാഗതവും, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് വിവിധ സെക്ഷനുകളിലായി വിഷയാധിഷ്ഠിത ക്ലാസുകള്‍ നടന്നു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ വിഷയാവതരണം നടത്തി. രാവിലെ നടന്ന ആദ്യ സെക്ഷനില്‍ 'സംഘാടനവും സംഘടനാ അച്ചടക്കവും', രണ്ടാം സെക്ഷനില്‍ 'നാം എന്തിന് കോണ്‍ഗ്രസ് ആവണം' എന്നീ വിഷയങ്ങളില്‍ ബാലകൃഷ്ണന്‍ പെരിയ സംസാരിച്ചു. സംഘടനയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകള്‍ പുതുതലമുറയിലേക്ക് കൈമാറേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടികളും നല്‍കി.

ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ 'തിരഞ്ഞെടുപ്പിലേക്ക് പ്രവാസത്തിന്റെ ചുവടുവെപ്പ്' എന്ന വിഷയവുമായി ബെന്നി ബഹന്നാന്‍ എം.പി. ക്ലാസ് നയിച്ചു. പ്രവാസികളുടെ രാഷ്ട്രീയ ഇടപെടല്‍ കേരളത്തിന്റെ ഭാവി നിര്‍ണ്ണയത്തില്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയപരവും സംഘടനാപരവുമായ ആത്മവിശ്വാസം പകര്‍ന്ന ക്യാമ്പ്, 'ഗള്‍ഫ് ലക്ഷ്യ 2026'യുടെ വിജയകരമായ മുന്നേറ്റത്തിനായുള്ള പ്രതിജ്ഞയോടെയാണ് സമാപിച്ചത്.

പരിപാടിക്ക് സക്കീര്‍ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാര്‍ക്കാട്, ശുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍,ജോണ്‍സണ്‍ മാര്‍ക്കോസ്, നാദിര്‍ഷ റഹ്‌മാന്‍, സെയ്ഫ് കായംകുളം, ഹക്കിം പട്ടാമ്പി, ബഷീര്‍ കോട്ടക്കല്‍, അഷ്റഫ് മെച്ചെരി, സിദ്ധീഖ് കല്ലുപറമ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026