l o a d i n g

ഗൾഫ്

ചരിത്രമുറങ്ങുന്ന ഇടനാഴികളിലൂടെ ഒരപൂര്‍വ്വ യാത്ര: ജിദ്ദയുടെ ഉള്ളറകള്‍ തേടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

ജിദ്ദ: ചെങ്കടലിന്റെ കാറ്റേറ്റ്, നൂറ്റാണ്ടുകളുടെ കഥകള്‍ പറയുന്ന മണ്‍ചുമരുകള്‍ക്കിടയിലൂടെ ഒരു ചരിത്രസഞ്ചാരം. സൗദി അറേബ്യയുടെ സാംസ്‌കാരിക കവാടമായ ജിദ്ദയുടെ പൗരാണികതയെയും പൈതൃകത്തെയും തൊട്ടറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്കായി അറേബ്യന്‍ സ്‌കൈ ട്രാവല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച യാത്ര വേറിട്ട അനുഭവമായി. തിരക്കുകളില്‍നിന്ന് മാറി, യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച 'അല്‍ ബലദി'ന്റെ ഇടുങ്ങിയ വീഥികളിലൂടെയായിരുന്നു വിജ്ഞാനപ്രദമായ യാത്ര.

റൗഷാന്‍ ജാലകങ്ങളും പവിഴപ്പുറ്റു കൊട്ടാരങ്ങളും

പ്രശസ്ത ടൂര്‍ ഗൈഡ് ബന്ദര്‍ അല്‍ ഹര്‍ബിയുടെ നേതൃത്വത്തില്‍ നടന്ന യാത്രയില്‍ ജിദ്ദയുടെ വാസ്തുവിദ്യാ വിസ്മയങ്ങള്‍ ഓരോന്നായി അനാവരണം ചെയ്യപ്പെട്ടു. ലോകത്ത് മറ്റെവിടെയും കാണാത്ത വിധത്തില്‍ മനോഹരമായ കൊത്തുപണികളാല്‍ തീര്‍ത്ത 'റൗഷാന്‍' ജാലകങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ചെങ്കടലില്‍നിന്ന് ശേഖരിച്ച പവിഴപ്പുറ്റുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച നസീഫ് ഹൗസ്, ശര്‍ബത്ലി ഹൗസ് എന്നിവയുടെ പ്രൗഢി ഇന്നും ഒട്ടും ചോരാതെ നിലനില്‍ക്കുന്നു.

ആത്മീയതയുടെയും കച്ചവടത്തിന്റെയും വേരുകള്‍

ജിദ്ദയിലെ ഏറ്റവും പഴയ മാര്‍ക്കറ്റുകളിലൊന്നായ സൂഖുല്‍ അല്‍ അറബി, ചരിത്രപ്രസിദ്ധമായ ഇമാം ശാഫി മസ്ജിദ്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഉസ്മാന്‍ ബിന്‍ അഫാന്‍ പള്ളി (അബൂബക്കര്‍ പള്ളി) എന്നിവ സന്ദര്‍ശകരെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഏഴാം നൂറ്റാണ്ട് മുതല്‍ സൗദിയുടെ സാംസ്‌കാരിക അടയാളമായി ജിദ്ദ എങ്ങനെ പരിണമിച്ചു എന്നതിന്റെ നേര്‍ച്ചിത്രമായിരുന്നു ഈ സന്ദര്‍ശനം.

സംഗീതവും ചരിത്രവും സമ്മേളിക്കുന്ന മ്യൂസിയങ്ങള്‍

സൗദി ദേശീയ ഗാനത്തിന് ഈണം നല്‍കിയ പ്രമുഖരില്‍ ഒരാളായ താരിഖ് അബ്ദുല്‍ ഹക്കീമിന്റെ സ്മരണാര്‍ത്ഥമുള്ള മ്യൂസിയം സന്ദര്‍ശനം പുതിയൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ സംഗീത ഉപകരണ ശേഖരങ്ങളും അപൂര്‍വ്വ റെക്കോര്‍ഡിംഗുകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

യാത്രയിലെ മറ്റൊരു പ്രധാന ആകര്‍ഷണം 2025 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ റെഡ് സീ മ്യൂസിയം ആയിരുന്നു. പണ്ട് സമുദ്രമാര്‍ഗ്ഗം മക്കയിലേക്ക് വന്നിരുന്ന ഹാജിമാരുടെ പ്രവേശന കവാടമായിരുന്ന ചരിത്രപ്രസിദ്ധമായ 'ബാബ് അല്‍-ബുന്ത്' കെട്ടിടത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഹിജാസി വാസ്തുവിദ്യയുടെ വിസ്മയമായ ഇവിടെ ചെങ്കടലിന്റെ ആവാസവ്യവസ്ഥയെയും നാവിക ചരിത്രത്തെയും കുറിച്ചുള്ള ആയിരത്തിലധികം പുരാവസ്തുക്കളും ഭൂപടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

അറേബ്യന്‍ സ്‌കൈ ഒരുക്കിയ ഈ യാത്ര ജിദ്ദയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. അറേബ്യന്‍ സ്‌കൈ മാനേജിംഗ് ഡയറക്ടര്‍ നഷ്‌രിഫ്, അജ്മല്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധികളായ ജലീല്‍ കണ്ണമംഗലം (പ്രസിഡന്റ്), ഗഫൂര്‍ കൊണ്ടോട്ടി (ജനറല്‍ സെക്രട്ടറി) അംഗങ്ങളായ ഗഫൂര്‍ മമ്പുറം, വഹീദ് സമാന്‍, സുല്‍ഫിക്കര്‍ ഒതായി, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂര്‍, ഹസന്‍ ചെറൂപ്പ, ബിജു കുമാര്‍, എ.എം സജിത്ത്, ഇബ്രാഹിം ഷംനാട്, എന്‍.എം. സ്വാലിഹ് തുടങ്ങിയവര്‍ ഈ പൈതൃകയാത്രയില്‍ പങ്കെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026