l o a d i n g

ഗൾഫ്

റമദാന്‍ വിപണിയില്‍ കര്‍ശന നിരീക്ഷണം: സൗദിയില്‍ മുപ്പതിനായിരത്തിലധികം പരിശോധനകള്‍ പൂര്‍ത്തിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

റിയാദ്: പുണ്യമാസമായ റമദാന്റെ വരവിനോടനുബന്ധിച്ച് രാജ്യത്തെ വിപണികളില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും കൃത്രിമ വിലക്കയറ്റം തടയാനും ലക്ഷ്യമിട്ട് സൗദി വാണിജ്യ മന്ത്രാലയം പരിശോധനകള്‍ ഊര്‍ജിതമാക്കി. ഉപഭോക്താക്കള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ വ്യാപാര കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30,000-ത്തിലധികം ഇന്‍സ്‌പെക്ഷന്‍ വിസിറ്റുകളും ഏഴായിരത്തോളം വിതരണ നിരീക്ഷണ സന്ദര്‍ശനങ്ങളും മന്ത്രാലയം പൂര്‍ത്തിയാക്കി.

ചില വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാജ പ്രമോഷണല്‍ ഓഫറുകള്‍ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തത്സമയം നടപടി സ്വീകരിക്കുമെന്ന് റിയാദിലെ കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ഷന്‍ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഖഷോഗ്ജി വ്യക്തമാക്കി.

മക്കയിലേക്കും മദീനയിലേക്കും പോകുന്ന തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ഹൈവേകളിലെ പെട്രോള്‍ പമ്പുകള്‍, ഇഹ്റാം പോയിന്റുകള്‍ക്ക് അടുത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍, സ്വര്‍ണ്ണക്കടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

വിപണിയിലെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഔദ്യോഗിക ചാനലുകള്‍ വഴി ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉപഭോക്താക്കള്‍ ഒരു പ്രധാന പങ്കാളിയാണെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026