l o a d i n g

ഗൾഫ്

അലംകൃതയായി മക്ക; പ്രഭ ചൊരിഞ്ഞ് വിശുദ്ധ നഗരിയിലെ വീഥികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

മക്ക- പരിശുദ്ധ റമദാന്‍ മാസത്തെ വരവേറ്റ് ആത്മീയതയുടെയും പ്രകാശത്തിന്റെയും പുത്തന്‍ അലങ്കാരങ്ങളാല്‍ പുണ്യഭൂമി മിന്നിത്തിളങ്ങുന്നു. വിശുദ്ധ നഗരത്തിന്റെ പവിത്രതയും പ്രൗഢിയും വിളിച്ചോതുന്ന മനോഹരമായ വൈദ്യുത അലങ്കാരങ്ങളും കലാപരമായ നിര്‍മ്മിതികളും മക്കയിലെ പ്രമുഖ വീഥികളിലും ചതുരങ്ങളിലും നഗരസഭ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിശ്വസികളുടെ മനസ്സുകളില്‍ പുണ്യമാസത്തിന്റെ കുളിര്‍മയേകുന്നതിനായി പന്ത്രണ്ടായിരത്തോളം മീറ്റര്‍ നീളത്തില്‍ പ്രകാശവര്‍ണ്ണങ്ങള്‍ ചാലിച്ച മനോഹരമായ ഇലുമിനേറ്റഡ് കര്‍ട്ടനുകളാണ് പാലങ്ങളിലും നടപ്പാതകളിലും തുന്നിച്ചേര്‍ത്തിരിക്കുന്നത്. ഇതിനു പുറമെ നഗരത്തിലെ പ്രധാന പാതകളിലെ വിളക്കുകാലുകളെ തഴുകിക്കൊണ്ട് പതിനയ്യായിരത്തോളം മീറ്റര്‍ നീളത്തില്‍ എല്‍.ഇ.ഡി ദീപങ്ങള്‍ നക്ഷത്രതുല്യം ശോഭ പരത്തുന്നു.

നഗരത്തിന്റെ ഗതാഗത ശൃംഖലയെ വര്‍ണ്ണക്കാഴ്ചയായി മാറ്റുന്നതിനോടൊപ്പം, മുപ്പതോളം ചന്ദ്രക്കല ശില്പങ്ങള്‍ പാതയോരങ്ങളിലും ചതുരങ്ങളിലും ആത്മീയ പ്രഭ ചൊരിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്നു. പൊതു പാര്‍ക്കുകളിലും നടപ്പാതകളിലുമായി അന്‍പതിലധികം പ്രകാശ ശില്പങ്ങള്‍കൂടി സ്ഥാപിച്ചതോടെ മക്കയുടെ നഗരക്കാഴ്ചകള്‍ ഒരു സാംസ്‌കാരിക ഉത്സവത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്.

ദൈവത്തിന്റെ അതിഥികള്‍ക്കും മക്കയിലെ താമസക്കാര്‍ക്കും ആത്മീയമായ ഉന്മേഷവും സന്തോഷവും പകരുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ഈ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ നഗരസഭ നടപ്പിലാക്കുന്നത്. നഗരത്തിന്റെ ആധുനികമായ വികാസവും പൗരാണികമായ ആതിഥ്യമര്യാദയും ഒത്തുചേരുന്ന ഈ ദീപാലങ്കാരങ്ങള്‍, വിശുദ്ധ മാസത്തിന്റെ പുണ്യത്തെ അതിന്റെ ഏറ്റവും സുന്ദരമായ രൂപത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026