l o a d i n g

ഗൾഫ്

റിയാദ് കലാഭവന്‍ വിന്റര്‍ നൈറ്റ് ശ്രദ്ധേയമായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
February 18, 2026

റിയാദ്: റിയാദ് കലാഭവന്‍ വ്യത്യസ്തമായ കലാപരിപാടികളോടെ സംഘടിപ്പിച്ച ''വിന്റര്‍ നൈറ്റ്'' ശ്രദ്ധേയമായി. എക്‌സിറ്റ് 18ലെ ഇസ്ത്ര യാനാബേ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷാരോണ്‍ ഷെരീഫ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, മുഹമ്മദ് അസീസ്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, സിജോയ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ നിസാം പൂളക്കുഴി നന്ദി രേഖപ്പെടുത്തി.

മിമിക്രി, നാടക, സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയുടെ മുന്‍ ചെയര്‍മാനും കലാഭവന്റെ അമരക്കാരനുമായ ഷാരോണ്‍ ഷെരീഫിന് ചടങ്ങില്‍ യാത്രയപ്പ് നല്‍കി. അംഗങ്ങളുടെ സ്‌നേഹോപഹാരവും സമ്മാനിച്ചു.

പ്രജീഷ്, ഷിബു ജോര്‍ജ്, മാത്യു, ഫഹദ് നീലാഞ്ചേരി, മന്ഹജ് അല്‍ അബീര്‍, ട്രിവ പ്രതിനിധി നാസ്സര്‍ കല്ലറ, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഗഫൂര്‍ കൊയിലാണ്ടി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷാജി മഠത്തില്‍, ഖാന്‍ മുഹമ്മദ്, ന്യൂ ഏജ് പ്രതിനിധി വിനോദ് കൃഷ്ണ, കൃപ പ്രതിനിധി സൈഫ് കായംകുളം, സജീര്‍ ചിതറ, ഷാജഹാന്‍, ഉണ്ണികൊല്ലം, മുനീര്‍, നജീബ്, സലിം തലനാട്, രാജീവ് സാഹിബ്, നിഷ പത്തനംതിട്ട, മുന്ണ എന്നിവര്‍ ഉള്‍പ്പെടെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

വ്യത്യസ്തമായ സ്റ്റേജ് പ്രോഗ്രാമുകളോടെയായിരുന്നു ഈ വര്‍ഷത്തെ വിന്റര്‍ നൈറ്റ്. ബിന്ദു സാബുവിന്റെ നേതൃത്വത്തില്‍ ഒപ്പനയും നൃത്തങ്ങളും അവതരിപ്പിച്ചു. തുടര്‍ന്ന് റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026