l o a d i n g

വേള്‍ഡ്

അയര്‍ലന്‍ഡില്‍ മലയാളി യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യ ആശുപത്രിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

ഡബ്ലിന്‍: ഉപരിപഠനത്തിനും ജോലിക്കുമായി അയര്‍ലന്‍ഡിലെത്തുന്ന പ്രവാസികളെ നടുക്കി മലയാളി യുവാവിന്റെ മരണം. മലയാളിയായ മംഗലാപുരം സ്വദേശി സാന്‍ജോ സുനിലിനെ (31) ആണ് ഡബ്ലിന്‍ ഫിന്‍ഗ്ലാസിലെ ചാള്‍സ് ടൗണിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെത്തുടര്‍ന്ന് സാന്‍ജോയുടെ ഭാര്യ ലിഷ്മ ഫിലിപ്പിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. നഴ്സായി ജോലി ചെയ്യുന്ന ലിഷ്മ നിലവില്‍ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷമായിരുന്നു സാന്‍ജോയുടെയും ലിഷ്മയുടെയും വിവാഹം. നേരത്തെ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സാന്‍ജോ, ഒരു മാസം മുന്‍പാണ് ഡിപെന്‍ഡന്റ് വിസയില്‍ ഭാര്യക്കൊപ്പം താമസിക്കാന്‍ അയര്‍ലന്‍ഡിലെത്തിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഡബ്ലിനിലെ പ്രാദേശിക മലയാളി സമൂഹത്തിലും ക്രിക്കറ്റ് കൂട്ടായ്മകളിലും സാന്‍ജോ സജീവമായിരുന്നു.

സാന്‍ജോയുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം നിലവില്‍ പോലീസ് നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കാരം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കര്‍ണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബാംഗങ്ങളാണ് ഇരുവരും. ഇവര്‍ക്ക് ആവശ്യമായ പിന്തുണയുമായി പ്രാദേശിക മലയാളി സംഘടനകള്‍ രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026