l o a d i n g

കേരള

ഹരിത സാന്ത്വനത്തിലെ പാവപ്പെട്ട രോഗികള്‍ക്കായി വാഴക്കാട് കെഎംസിസിയുടെ തമര്‍ ചലഞ്ച്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

വാഴക്കാട് : 'ഇഫ്താറിന് അറബ് നാട്ടിലെ കാരക്കയും പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസവും' എന്ന ശീര്‍ഷകത്തില്‍ കെഎംസിസി ഹരിത സാന്ത്വനം ആതുര സേവ കേന്ദ്രത്തിന്റെ ധന ശേഖരണാര്‍ത്ഥം വാഴക്കാട് പഞ്ചായത്ത് കെഎംസിസി തമര്‍ ചലഞ്ച് നടത്തി. ഹരിത സാന്ത്വനം പ്രസിഡന്റ് കൂടിയായ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വിതരണോത്ഘാടനം നിര്‍വഹിച്ചു. സൗജന്യ ഫിസിയോ തെറാപി സെന്റര്‍ ഉള്‍പ്പെടെയുള്ള ഹരിത സാന്ത്വനത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ തമര്‍ ചലഞ്ച് വിജയിപ്പിച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും ഹരിത സാന്ത്വനം ജനറല്‍ സെക്രട്ടറിയുമായ സികെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എംസി സിദ്ദിഖ് മാസ്റ്റര്‍ ആദ്യ ബോക്‌സ് ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി ടിപി അഷ്റഫ്, പഞ്ചായത്ത് സെക്രട്ടറി ആര്‍.പി ഹാരിസ്, എക്‌സല്‍ ജമാല്‍, കരീം വെട്ടത്തൂര്‍, ഹകീം മാസ്റ്റര്‍, മുനീര്‍ എളമരം ചടങ്ങില്‍ സംബന്ധിച്ചു.

ഫോട്ടോ :
കെഎംസിസി ഹരിത സാന്ത്വനം ആതുര സേവ കേന്ദ്രത്തിന്റെ ധന ശേഖരണാര്‍ത്ഥം വാഴക്കാട് പഞ്ചായത്ത് കെഎംസിസി നടത്തിയ 'തമര്‍ ചലഞ്ച്'വിതരണോദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026